അശ്ലീല ചിത്രങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക്

0

വാഷിങ്ടണ്‍: അശ്ലീല ചിത്രങ്ങളെ അശ്ലീല ചിത്രങ്ങള്‍ കൊണ്ട് നേരിടാന്‍ തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്. പ്രതികാരത്തോടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഫേസ്ബുക്ക് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ഇതിനായി സ്വന്തം നഗ്‌ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി കമ്പനിയ്ക്ക് അയച്ചുനല്‍കാനാണ് ഫേസ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം ചിത്രങ്ങള്‍ ലഭിക്കുന്നതിലൂടെ ഫേസ്ബുക്കിന് ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നുമാണ് കമ്പനിയുടെ വാദം.
മുന്‍ കമിതാക്കളും സുഹൃത്തുക്കളും വഴക്കിട്ട് പിരിയുമ്പോള്‍ നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇത്തരം രീതി സ്വീകരിക്കുന്നത്. വ്യാപകപരാതികളാണ് ഇതിനെ തുടര്‍ന്ന് ഉയര്‍ന്നിരുക്കുന്നത്.
ഓസ്‌ട്രേലിയയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നത്. സുരക്ഷാ ഏജന്‍സിയുമായി ചേര്‍ന്ന് ബന്ധപ്പെട്ട കരാര്‍ രൂപീകരിച്ച് കഴിഞ്ഞതായും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

Leave a Reply