പോളാര്‍ യാത്രയ്ക്കുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി മലയാളിയും

0

ലോകത്തിലെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്സ്പെഡിഷന് പങ്കെടുക്കാനുള്ള മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഒരു മലയാളി. മനുഷ്യവാസമില്ലാത്ത അതിശൈത്യത്തിന്റെ ലോകത്തേക്കുള്ള സാഹസികയാത്രയ്ക്കായിഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക മലയാളിയായ നിയോഗ്, 10609വോട്ടുകൾ നേടി ആദ്യ അഞ്ച് പേരുടെ പട്ടികയിൽ തുടരുന്നു. 18109 വോട്ടുകളിലൂടെ ഹങ്കറി സ്വദേശിനിയായ കിറ്റിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. പാകിസ്താൻ സ്വദേശിയായ മുഷാഹിദ് ഷായാണ് നിയോഗിന്റെ തൊട്ട് മുകളിലായുള്ളത്. നോർവേയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്ന് ആരംഭിച്ച്, സ്വീഡനിലെ പാല്സ (Paltsa), പുരാതന കച്ചവടപാതകൾ, മഞ്ഞുപാളികളാൽ മൂടപ്പെട്ട ടോൺ നദി എന്നിങ്ങനെ ആർട്ടിക്കിലെ വന്യതയിലൂടെ 300 കിലോമീറ്ററോളം നീളുന്ന യാത്ര. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഘം യാത്രാസ്നേഹികൾക്കൊപ്പം, പരിശീലനം ലഭിച്ച 200ഓളം നായകൾ വലിക്കുന്ന മഞ്ഞുവണ്ടിയിലായിരിക്കും യാത്ര. ഡിസംബർ 14 വരെയാണ് വോട്ടിങ് നടക്കുക. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവർക്കാണ് യാത്രയ്ക്കുള്ള അവസരം ലഭിക്കുക. അതിനായി അയ്യായിരത്തിലേറെ വോട്ടുകൾ നിയോഗിന് ഇനിയും വേണം. സിനിമാമേഖലയിൽ പ്രവർത്തിച്ചുവരുന്ന നിയോഗ് സ്ഥിരം യാത്രികൻ കൂടിയാണ്. ഒരു പൈസപോലും കയ്യിലില്ലാതെ കഴിഞ്ഞ 180 ദിവസമായി ഇന്ത്യൻ പര്യടനം നടത്തിവരുന്നുവെന്ന് അദ്ദേഹം മത്സരത്തിനായുള്ള വെബ്സൈറ്റിൽ വിവരിക്കുന്നു. അത്ഭുതത്തിൽ ഞാൻ വിശ്വസിക്കുന്നു; ലോകമെമ്പാടും ആ സന്ദേശം പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നു… നാമെല്ലാം ഒന്നാണ്! – നിയോഗിന്റെ വാക്കുകൾ ഇങ്ങനെ.
നിയോഗിന് വോട്ടു ചെയ്യാനുള്ള ലിങ്ക് –
http://polar.fjallraven.com/contestant/?id=3054

Leave a Reply