ഇസ്രയേല്‍ തലസ്ഥാനമായി ജെറുസലേം..

0

വാഷിങ്ടൺ: അന്താരാഷ്ട്ര രംഗത്ത് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിക്കുന്നു.ജറുസലേമിന്റെ കാര്യത്തിൽപതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടിനെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ നീക്കം. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് സ്ഥാനപതി കാര്യാലയം അവിടേയ്ക്ക് മാറ്റുന്നതിന് തീരുമാനമെടുത്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് പ്രസിഡന്റ് ഔദ്യോഗികമായി ഇന്ന് പ്രഖ്യാപനം നടത്തും. ഇപ്പോൾ ടെൽ അവീവിലുള്ള എംബസി ഓഫീസ് മാറ്റുന്നത് സംബന്ധിച്ച നടപടികൾക്ക് വർഷങ്ങൾ വേണ്ടിവന്നേക്കും.ചരിത്ര യാഥാർഥ്യം പ്രസിഡന്റ് അംഗീകരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ മറ്റൊരു വാഗ്ദാനം കൂടി പ്രസിഡന്റ് പാലിക്കുകയാണ്.പുരാതനകാലം മുതൽ ജൂത ജനതയുടെ തലസ്ഥാനമായിരുന്നു ജറുസലേം-ട്രംപ് ഭരണകൂടതത്തിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതും ഇസ്രയേൽ-പലസ്തീൻ സമാധാന കരാറും തമ്മിൽ ബന്ധമില്ലെന്നും വൃത്തങ്ങൾ പറഞ്ഞു എംബസി മാറ്റുന്നത് സംബന്ധിച്ച് മേഖലയിലെ മറ്റു രാഷ്ട്രത്തലവൻമാരുമായി ട്രംപ് ആശയവിനിമയം നടത്തിയതായും റിപ്പോർട്ട് പറയുന്നു. എന്നാൽ, ഇത് മുസ്ലിങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നുമാണ് പല രാജ്യങ്ങളുടെയും നിലപാട്. ഫ്രാൻസ് അടക്കമുള്ള അമേരിക്കയുടെ അടുപ്പക്കാരായ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ പുതിയ നീക്കത്തെ എതിർത്തിട്ടുണ്ട്. ജറുസലേമിന്റെ കാര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന പുതിയ നിലപാടിൽ പലസ്തീനുള്ള നീരസം അറിയിച്ചതായി പലസ്തീൻ വക്താവ് വ്യക്തമാക്കുന്നു. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ഇതു സംബന്ധിച്ച് ട്രംപുമായി ഫോണിൽ ബന്ധപ്പെട്ടതായും തീവ്രവാദികളുടെ കൈയിലെ കളിപ്പാവയായി ട്രംപ് മാറിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായും വക്താവ് പറഞ്ഞു. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ അമേരിക്ക സ്വീകരിച്ചുവന്ന സമാധാന ശ്രമങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് അമേരിക്കയുടെ പുതിയ നീക്കം. മേഖലയിൽ പുതിയ അസ്വസ്ഥതകൾക്ക് ഇത് വഴിവെച്ചേക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

Leave a Reply