സ​ർ​ക്കാ​ർ ക​ക്കൂ​സ് നി​ർ​മി​ക്കു​ന്ന​ത് അം​ബാ​നി​ക്കും അ​ദാ​നി​ക്കും വേ​ണ്ടി​യ​ല്ല: മോ​ദി

0
Vadnagar:
ദ​ഹോ​ദ്: സ​ർ​ക്കാ​ർ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് അം​ബാ​നി​ക്കും അ​ദാ​നി​ക്കും വേ​ണ്ടി​യ​ല്ല, രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി​ജെ​പി സ​ർ​ക്കാ​ർ വ​ന്പ​ൻ വ്യ​വ​സാ​യി​ക​ൾ​ക്കു വേ​ണ്ടി​യാ​ണു പ​ണി​യെ​ടു​ക്കു​ന്ന​തെ​ന്ന കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മോ​ദി.

ക​ക്കൂ​സു​ക​ൾ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​വു​മാ​യി എ​ന്‍റെ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. പ്ര​കൃ​തി​യു​ടെ വി​ളി​ക്കാ​യി തു​റ​സാ​യ സ്ഥ​ല​ത്ത് കാ​ത്തി​രി​ക്കു​ന്ന​ത് സ​ന്പ​ന്ന​ര​ല്ല. അം​ബാ​നി​യോ അ​ദാ​നി​യോ അ​ങ്ങ​നെ ചെ​യ്യാ​റു​ണ്ടോ?. ഇ​ത് രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ്. സ​ർ​ക്കാ​ർ വൈ​ദ്യു​തി ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ്- ഗു​ജ​റാ​ത്തി​ലെ ആ​ദി​വാ​സി ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ ദ​ഹോ​ദി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മോ​ദി പ​റ​യു​ന്നു.

വ​ൻ വ്യ​വ​സാ​യി​ക​ളാ​യ അം​ബാ​നി​യും അ​ദാ​നി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മോ​ദി ഏ​റെ പ​ഴി​കേ​ൾ​ക്കു​ന്നു​ണ്ട്. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സും പ്ര​തി​പ​ക്ഷ​വും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് മോ​ദി അം​ബാ​നി​യു​ടെ​യും അ​ദാ​നി​യു​ടെ​യും പേ​രെ​ടു​ത്തു​പ​റ​ഞ്ഞു പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

Leave a Reply