പ്രധാനമന്ത്രി ആവാസ് യോജന വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ?

0

നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ?

താമസിക്കാൻ സുരക്ഷിതമായ ഒരിടം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. 2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് വെറും 2% പലിശയ്ക്ക് ഭവനവായ്പ ലഭിക്കും. പ്രധാന ദൗത്യം കേന്ദ്ര സർക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ് പ്രധാൻ മന്ത്രി ആവാസ് യോജന.

2015-2022 കാലയളവിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സഹായം നൽകും. ലോണ്‍ പൂര്‍ത്തിയാക്കിയാല്‍ എന്‍ഒസി വാങ്ങണം, ഇല്ലെങ്കില്‍ സിബില്‍ സ്‌കോറിനെ ബാധിക്കും അപേക്ഷിക്കേണ്ടത് ആ‍രൊക്കെ?

വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണു വായ്പ ലഭിക്കുക.

ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.

ആദ്യമായി വീടു വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ മാത്രമേ ഈ വായ്പാ സൗകര്യം ലഭ്യമാകൂ.

സാമ്പത്തികമായി പിന്നാക്ക വിഭാഗം,

കുറഞ്ഞ വരുമാനമുള്ളവ‍ർ,

ഇടത്തരം വരുമാനമുള്ളവർ

എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് കേന്ദ്രസ‍ർക്കാ‍ർ മൂന്നു മുതൽ 6.5% വരെ പലിശ സബ്സിഡി നൽകുന്നത്.

പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഭവന വായ്പ നിങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഇതിനായി മെച്ചപ്പെട്ട ഇന്റ‍ർനെറ്റ് കണക്ഷൻ ആവശ്യമാണ്.

സ്റ്റെപ്പ് 1
Pmaymis.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PMAY യുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. തുട‍ർന്ന് സിറ്റിസൺ അസസ്മെന്റ് എന്ന മെനുവിൽ നിന്ന് പ്രധാൻ മന്ത്രി ആവാസ് യോജന അപേക്ഷകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാനാകും ഒന്ന് ചേരി നിവാസികൾക്ക് വേണ്ടിയുള്ളതും മറ്റൊന്ന് ബാക്കി ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതും.

സ്റ്റെപ്പ് 2
സിറ്റിസൺ അസെസ്മെൻറ് മെനുവിൽ നിന്ന് ഓപ്ഷൻ തിരഞ്ഞെടുക്കുക.  നിങ്ങൾ ഇപ്പോൾ ചേരി പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുക.  ഗ്രാമങ്ങളിലോ ന​ഗരങ്ങളിലോ അർദ്ധ നഗര പ്രദേശങ്ങളി‌ലോ ആണെങ്കിൽ ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3
തുറന്നു വരുന്ന പുതിയ വിൻഡോയിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ നൽകുക. അതായത് അഡ്രസ്, ആധാർ നമ്പർ, ബാങ്ക് അക്കൌണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ, അപേക്ഷാ ഫോമിലെ വരുമാന വിവരങ്ങൾ എന്നിവയെല്ലാം ശരിയായി പൂരിപ്പിക്കുക.

സ്റ്റെപ്പ് 4
ആവശ്യമായ തിരുത്തലുകൾക്ക് ശേഷം പേജിൽ കാണിച്ചിരിക്കുന്ന ക്യാപ്ച കോഡ് പൂർത്തിയാക്കി ആപ്ലിക്കേഷൻ ഫോമിൻറെ അവസാനം കാണുന്ന “സേവ്” ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രിന്റ് ആവശ്യമുണ്ടെങ്കിൽ സേവിന് ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യാം.

സ്റ്റെപ്പ് 5
സേവ് ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം ഒരു പുതിയ സ്ക്രീൻ തെളിഞ്ഞു വരും. അതിൽ നിന്ന് നിങ്ങൾക്ക് ഒരു ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ഈ അപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ച് വയ്ക്കണം. പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. കാരണം ഇത് പിന്നീട് ആവശ്യം വരും.

സ്റ്റാറ്റസ് ട്രാക്കിം​ഗ് നിങ്ങളുടെ PMAY ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് www.mayaymis.gov.in എന്ന വെബ്സൈറ്റ് വഴി ട്രാക്ക് ചെയ്യാം. Http://pmaymis.gov.in/Track_Application_Status.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും നിങ്ങൾക്ക് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അപേക്ഷാ ഫോം പ്രിന്റൗട്ട് എടുക്കുന്നതിന് നിങ്ങളുടെ പേര്, പിതാവിന്റെ പേര്, ആപ്ലിക്കേഷൻ നമ്പർ എന്നിവ നൽകിയാൽ മതി.

ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിച്ച ശേഷം pmaymis.gov.in എന്ന വെബ്സൈറ്റിൽ നിങ്ങളുടെ അപേക്ഷ നമ്പറും ആധാർ നമ്പറും ചേർത്ത് വിവരങ്ങൾ എഡിറ്റ് ചെയ്യാവുന്നതാണ്. ഏതെങ്കിലും വിശദാംശങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അപേക്ഷകർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Leave a Reply