മുസ്ലീം യുവതിയെ പ്രണയിച്ചതിന്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ്‌ മരിച്ചിട്ട് അഞ്ചുവര്‍ഷം … ഇനിയും കണ്ണുനീര്‍ തോരാതെ ബന്ധുക്കള്‍

0

മുസ്ലീം യുവതിയെ പ്രണയിച്ചതിന്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ്‌ മരിച്ചിട്ട് അഞ്ചുവര്‍ഷം …
ഇനിയും കണ്ണുനീര്‍ തോരാതെ ബന്ധുക്കള്‍

വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്രത്തിനും പേരുകേട്ട ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ മുസ്ലീം യുവതിയെ പ്രണയിച്ചതിന്‍റെ പേരില്‍ നടന്ന ക്രൂരമായ കൊലപാതകത്തിനു അഞ്ചു വര്‍ഷം തികഞ്ഞിരിക്കുന്ന വേളയില്‍ അന്നു ജന്മഭൂമിയില്‍ പ്രസിദ്ധികരിച്ച വിവാദ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചചെയ്യപെടുകയാണ്

അന്നത്തെ ആ വാര്‍ത്ത‍ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ്‌ തൃശൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ വഹാദാണ്‌ ജിത്തുവിനെ പെട്രോള്‍ ഒഴിച്ചതായാണ് റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ട്ള്ളത്

ആലപ്പുഴ എസ്ഡി കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജിത്തുമോഹന്‍ എന്ന യുവാവ് ചുനക്കര തെരുവുമുക്ക്‌ സ്വദേശിനി ഷബാനയുമായി സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. പ്ലസ്‌ ടുവിന്‌ ശേഷം പ്രണയ ബന്ധത്തിന്റെ പേരില്‍ ഷബാനയെ സഹോദരിയുടെ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചേരമാന്‍ പറമ്പിനു സമീപം തോപ്പില്‍ പറമ്പില്‍ വീട്ടിലേക്കു മാറ്റുകയും ജിത്തുവിനെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന്‌ ജിത്തു ഷബാനയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ഷബാനയുടെ ആവശ്യത്തിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. തുടര്‍ന്നാണ്‌ ജിത്തുമോഹനെ വഹാദ്‌ കൊടുങ്ങല്ലൂരിലുള്ള വീട്ടിലേക്ക്‌ വിവാഹം കഴിച്ചു നല്‍കാമെന്നു പറഞ്ഞ്‌ വിളിച്ചു വരുത്തിയത്‌.
ഷബാനയെ വിവാഹം ചെയ്തു നല്‍കണമെങ്കില്‍ മതം മാറണമെന്ന്‌ വഹാദ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്‌ ജിത്തു തയ്യാറായില്ല. തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വഹാദും സുഹൃത്തുക്കളും ചേര്‍ന്ന്‌ മര്‍ദ്ദിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ജിത്തുവിനെ കത്തിക്കുകയായിരുന്നു

വാര്‍ത്ത‍ ലിങ്ക് വായിക്കാം
http://www.janmabhumidaily.com/news75872

Leave a Reply