വി​രാ​ട് കോ​ഹ്ലി​യും അ​നു​ഷ്ക​യും വി​വാ​ഹി​ത​രാ​യി

0

മി​ലാ​ൻ: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ബോ​ളി​വു​ഡ് ന​ടി അ​നു​ഷ്ക ശ​ർ​മ​യു​ടെ ക​ഴു​ത്തി​ൽ മി​ന്നു​ചാ​ർ​ത്തി. ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​തെ​ന്ന് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബ​ന്ധു​ക്ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​റ്റ​ലി​യി​ലെ ട​സ്ക​നി​യി​ൽ ഏ​ക്ക​റു​ക​ളോ​ളം വ​രു​ന്ന എ​സ്റ്റേ​റ്റി​ൽ ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​സ്റ്റേ​റ്റും അ​തി​ലു​ള്ള ഹോ​ട്ട​ലും പൂ​ർ​ണ​മാ​യും കോ​ഹ്ലി​യും കൂ​ട്ട​രും ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വി​വാ​ഹ​വേ​ദി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

വ​ള​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മാ​ത്ര​മേ വി​വാ​ഹ​ത്തി​നു ക്ഷ​ണി​ച്ചി​രു​ന്നു​ള്ളൂ. ക്രി​ക്ക​റ്റ് ലോ​ക​ത്തു​നി​ന്ന് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ​ക്കും യു​വ്രാ​ജ് സിം​ഗി​നും മാ​ത്ര​മാ​ണ് ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. വി​രാ​ടി​ന്‍റെ കൂ​ടെ ക​ളി​ക്കു​ന്ന ആ​രെ​യും വി​വാ​ഹ​ത്തി​നു ക്ഷ​ണി​ച്ചി​ട്ടി​ല്ല. ബോ​ളി​വു​ഡി​ൽ​നി​ന്ന് വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​നു​ഷ്ക​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മും​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ണ്ട​തു​മു​ത​ലാ​ണ് ഈ ​വാ​ർ​ത്ത ചു​ഴ​ലി​ക്കാ​റ്റു​പോ​ലെ ആ​ഞ്ഞ​ടി​ച്ച​ത്. കോ​ഹ്ലി​യും അ​നു​ഷ്ക​യും ഇ​റ്റ​ലി​യി​ലെ​ത്തി​യി​രു​ന്നു. മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളും പ​ഴ​യ​കൊ​ട്ടാ​ര​ങ്ങ​ളും നി​റ​ഞ്ഞ ട​സ്ക​നി​യി​ലെ ഒ​രു വ​ലി​യ വി​ല്ല​യി​ലാ​ണ് ഇ​രു​വ​രും ത​ങ്ങു​ന്ന​ത്.

Leave a Reply