പാവലിന്റെ ഔഷധ ഗുണങ്ങൾ

0

ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കുന്ന വള്ളിച്ചെടിയാണ് പാവൽ. പല രോഗങ്ങൾക്കും മികച്ച ഔഷധമായി പാവൽ ഉപയോഗിച്ചു വരുന്നുണ്ട്. കായ്, ഇല, തണ്ട് എന്നിവ ഔഷധ യോഗ്യമാണ്.

പാവലിന്റെ ഔഷധ പ്രയോഗങ്ങൾ.

. പാവലിന്റെ ഇല വിഷ നിയന്ത്രണത്തിന് നല്ലതാണ്. കൃമി കീടങ്ങളുടെ വിഷാംശം ചർമത്തിലേറ്റാൽ കടിച്ച ഭാഗത്ത് പാവലിന്റെ ഇല അരച്ചു പുരട്ടുന്നത് നീര് വരുന്നത് തടയും.

. അർശസ്സിനെ തടയുന്ന നല്ലൊരു ഔഷധമാണ് പാവയ്ക്ക. വലിപ്പമുള്ള ഒരു പാവയ്ക്കയും അരയാലിന്റെ രണ്ടോ മൂന്നോ ഇലയും ചേർത്ത് ചതച്ച് മോരുമായി കലക്കി ദിവസം ഒരു നേരം കഴിച്ചാൽ അർശ്ശസിന് ശമനമുണ്ടാക്കും.

. പാവലിന്റെ വേര് അരച്ച് മോരിൽ ചേർത്ത് സേവിച്ചാലും ഇതേ ഫലം ലഭിക്കും. അർശസ്സ് മൂലം ഉണ്ടാകുന്ന രക്തം പോക്കിനും ശമനമുണ്ടാകും.

∙ പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്ത നിയന്ത്രണത്തിന് നല്ലതാണ്.

∙ ഉള്ളം കാൽ പുകച്ചിലിന് പാവൽ ഇല നല്ലൊരു ഔഷധമാണ്. പാവൽ ഇലയുടെ നീര് മൂന്നു ദിവസവും മൂന്നു പ്രാവശ്യം കാൽ വെള്ളയിൽ തേച്ച് തിരുമ്മിയാൽ ഉള്ളം കാലിലെ പുകച്ചിലിന് ശമനമുണ്ടാകും.

∙ ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ശമിക്കുവാൻ പാവയ്ക്ക അരച്ച് വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ മതി.

∙ കായം, ഇന്തുപ്പ് എന്നിവയൊടോപ്പം പാവൽ ഇലയുടെ നീരും ചേർത്ത് കഴിച്ചാൽ കൃമി രോഗങ്ങൾ ശമിക്കും.

∙ പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി പാവയ്ക്ക ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും പാവയ്ക്ക ജൂസായി കുടിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്.

പാവയ്ക്കയും പാവലിലെ ഇലയും ഭക്ഷണത്തോടൊപ്പമുള്ള കറികളിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഗൃഹ പരിസരത്തും, ടെറസ്സിലുമെല്ലാം നടത്തുവളർത്താൻ കഴിയുന്ന ഒരു വള്ളിച്ചെടിയാണ് പാവൽ.

Leave a Reply