സബ്സിഡി അക്കൗണ്ട് മാറ്റാൻ സമ്മതം തേടണം

0

ന്യൂ​​​ഡ​​​ൽ​​​ഹി: ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കു​​​ന്ന ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് മാ​​​റ്റാ​​​ൻ അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യു​​​ടെ വ്യ​​​ക്ത​​​മാ​​​യ അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യി​​​രി​​​ക്ക​​​ണം. ആ​​​ധാ​​​ർ ന​​​ന്പ​​​ർ ന​​​ൽ​​​കു​​​ന്ന യു​​​ണീ​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​ഷ​​ൻ ​അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (യു​​​ഐ​​​ഡി​​​എ​​​ഐ) ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​ർ​​​ദേ​​​ശം ന​​​ല്കി.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കു​​​ന്ന അ​​​ക്കൗ​​​ണ്ട് മാ​​​റ്റി​​​യാ​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എ​​​സ്എം​​​എ​​​സോ ഇ-​​​മെ​​​യി​​​ലോ വ​​​ഴി ഉ​​​ട​​​മ​​​യെ അ​​​റി​​​യി​​​ക്ക​​​ണം. അ​​​യാ​​​ൾ​​​ക്കു തി​​​രി​​​ച്ചു​​​മാ​​​റ്റാ​​​ൻ അ​​​വ​​​സ​​​ര​​​വും ന​​​ൽ​​​കി​​​യി​​​രി​​​ക്ക​​​ണം.

പാ​​​ച​​​ക​​​വാ​​​ത​​​ക സ​​​ബ്സി​​​ഡി അ​​​ട​​​ക്ക​​​മു​​​ള്ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ അ​​​റി​​​യാ​​​തെ വേ​​​റെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​റ്റി​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്. ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഈ ​​​ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പോ​​​കും​​​വി​​​ധ​​​മാ​​​യി​​​രു​​​ന്നു നി​​​ല​​​വി​​​ലെ സാ​​​ങ്കേ​​​തി​​​ക ക്ര​​​മീ​​​ക​​​ര​​​ണം.

ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ ത​​​ങ്ങ​​​ളു​​​ടെ മൊ​​​ബൈ​​​ൽ​​​വ​​​രി​​​ക്കാ​​​ർ​​​ക്കു​​​ള്ള സ​​​ബ്സി​​​ഡി തു​​​ക ത​​​ങ്ങ​​​ളു​​​ടെ പേ​​​മെ​​​ന്‍റ്സ് ബാ​​​ങ്കി​​​ലേ​​​ക്കു വ​​​രു​​​ത്തി​​​യ​​​ത്. ഉ​​​ട​​​മ​​​ക​​​ളോ​​​ടു പ​​​റ​​​യാ​​​തെ തു​​​ട​​​ങ്ങി​​​യ അ​​​ക്കൗ​​​ണ്ടി​​​ലെ പ​​​ണ​​​മെ​​​ടു​​​ക്കാ​​​ൻ​​​പോ​​​ലും അ​​​വ​​​ർ​​​ക്കു സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തെ​​​പോ​​​യി.

ആ​​​ധാ​​​റു​​​മാ​​​യി ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ ബ​​​ന്ധി​​​പ്പി​​​ച്ച അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു പ​​​ണം പോ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യും ജ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ച്ചു. ഈ ​​​സാ​​​ഹ​​​ച​​​ര്യം മാ​​​റ്റാ​​​ൻ നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൻ​​​പി​​​സി​​​ഐ)​​​യോ​​​ടു വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ യു​​​ഐ​​​ഡി​​​എ​​​ഐ നി​​​ർ​​​ദേ​​​ശി​​​ച്ചു
. സ​​​ബ്സി​​​ഡി കി​​​ട്ടേ​​​ണ്ട അ​​​ക്കൗ​​​ണ്ട് മാ​​​റ്റാ​​​ൻ അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യു​​​ടെ വ്യ​​​ക്ത​​​വും രേ​​​ഖാ​​​മൂ​​​ല​​​വു​​​മാ​​​യ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യേ ഇ​​​നി സാ​​​ധി​​​ക്കൂ. മാ​​​റ്റി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തി​​​രി​​​ച്ചു​​​മാ​​​റ്റാ​​​നു​​​ള്ള സൗ​​​ക​​​ര്യം ന​​​ൽ​​​കാ​​​നും യു​​​ഐ​​​ഡി​​​എ​​​ഐ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Leave a Reply