മ​ര​ണ മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി; ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് തോ​ൽ​വി

0

ബം​ഗ​ളൂ​രു: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് തോ​ൽ​വി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ജം​ഷ​ഡ്പു​ർ എ​ഫ്സി​യാ​ണ് ബം​ഗ​ളൂ​രു​വി​നെ വീ​ഴ്ത്തി​യ​ത്. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം ല​ഭി​ച്ച പെ​നാ​ൽ​റ്റി​യാ​ണ് ജം​ഷ​ഡ്പു​രി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന മ​ത്സ​ര​ത്തി​നു വ​ഴി​ത്തി​രി​വാ​യ​ത് ബം​ഗ​ളൂ​രു​വി​ന്‍റെ സു​ഭാ​ശി​ഷ് ബോ​സി​ന്‍റെ ഫൗ​ളാ​യി​രു​ന്നു.

മ​ര​ണ മി​നി​റ്റി​ൽ ശു​ഭാ​ശി​ഷി​ന് മ​ഞ്ഞ​ക്കാ​ർ​ഡും ജം​ഷ​ഡ്പു​രി​ന് പെ​നാ​ൽ​റ്റി​യും ല​ഭി​ച്ചു. ജം​ഷ​ഡ്പു​രി​നു വേ​ണ്ടി പെ​നാ​ൽ​റ്റി കി​ക്കെ​ടു​ത്ത ട്രി​ൻ​ഡാ​ഡെ ഗോ​ൺ​സാ​ൽ​വ​സ് പ​ന്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

ബം​ഗ​ളൂ​രു​വി​നാ​യി ക​ളം​നി​റ​ഞ്ഞ് ക​ളി​ച്ച മി​ക്കു​വാ​ണ് ക​ളി​യി​ലെ താ​രം. വി​ജ​യ​ത്തോ​ടെ ആ​റ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ജം​ഷ​ഡ്പു​ര്‍ ര​ണ്ട് വി​ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും സ​ഹി​തം ഒ​മ്പ​ത് പോ​യ​ന്‍റോ​ടെ പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്തെ​ത്തി. 12 പോ​യ​ന്‍റു​ള്ള ബം​ഗ​ളൂ​രു ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രും.

Leave a Reply