വാങ്കഡെയിൽ ഇന്ത്യക്ക് ഹാപ്പി ക്രിസ്മസ്! ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം

0

മുംബൈ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്‍റി-20യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ഇതോടെ പരന്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. ലങ്കയുടെ 135 റണ്‍സ് നാല് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശർമ (27), ശ്രേയസ് അയ്യർ (30), മനീഷ് പാണ്ഡെ (32), ദിനേശ് കാർത്തിക് (18) എം.എസ്. ധോണി (16) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 135 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. അസേല ഗുണരത്നെ (36), ദസൂണ്‍ ശനങ്ക (29) സമര വിക്രമ (21) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ലങ്കയ്ക്ക് ഈ ടോട്ടലിൽ എത്താനായത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം മത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം വാഷിംഗ്ടണ്‍ സുന്ദർ ഒരു വിക്കറ്റ് നേടുകയും ചെയ്തു. കുശാൽ പെരേരയുടെ വിക്കറ്റാണ് വീഴ്ത്തിയത്. ജയ്ദേവ് ഉനദ്കട്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

Leave a Reply