ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

0

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 56 പോയന്റ് ഉയർന്ന് 33,850ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 10,459ലുമെത്തി. ബിഎസ്ഇയിലെ 1316 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 512 ഓഹരികൾ നഷ്ടത്തിലുമാണ്.

ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, റിലയൻസ്, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, ഇൻഫോസിസ്, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

Leave a Reply