ഒമാനില്‍ നിന്ന് 471 പ്രവാസികളെ നാടുകടത്തി

0

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ 471 നിയമലംഘകരെ നാടുകടത്തിയതായി മാനവവിഭവ ശേഷി മന്ത്രാലയം. ഇതിനു പുറമെ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നിയമലംഘനത്തിന് 401 വിദേശികള്‍ അറസ്റ്റിലായതായും അധികൃതര്‍ അറിയിച്ചു.

വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. 324 വാണിജ്യ തൊഴിലാളികള്‍, 38 കര്‍ഷകര്‍, 39 വീട്ടുജോലിക്കാര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരില്‍ 172 പേര്‍ ഒളിച്ചോടിയവരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്, 120 വിദേശികള്‍.

Leave a Reply