ഐഎസ്ആർഒയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

0
India's Prime

ന്യൂഡൽഹി: നൂറാമത് ഉപഗ്രഹമായ കാർട്ടോസാറ്റ്-2ന്‍റെ വിജയകരമായ വിക്ഷേപിച്ച ഐഎസ്ആർഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. പിഎസ്എൽവിയുടെ വിജയകരമായ വിക്ഷേപിച്ച ഐഎസ്ആർഒയിലെ ശാത്രജ്ഞർ അഭിനന്ദനമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

ഐഎസ്ആർഒയുടെ മഹത്തായ വിജയമാണ് ഇതെന്നും ഇന്ത്യയുടെ വിജയം നമ്മുടെ പങ്കാളികൾക്കും പ്രയോജനപ്പെട്ടു. ആറ് രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങൾ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളാണ് ഇന്ന് ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചതെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.28നാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. പിഎസ്എൽവിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എൽവി ബഹിരാകാശത്തെച്ചത്.

Leave a Reply