ജഡ്ജിമാരുടെ പ്രതിഷേധം: പ്രധാനമന്ത്രി റിപ്പോർട്ട് തേടി

0
Vadnagar:

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് അടിയന്തര യോഗം ചേരുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ടും പ്രധാനമന്ത്രി തേടി. റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന് മുതിർന്ന ജഡ്ജിമാരായ ജെ.ചലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. കോടതി നടപടികൾ നിർത്തിവച്ചതിനു ശേഷമാണ് ജഡ്ജിമാർ വാർത്തസമ്മേളനം വിളിച്ചു ചേർത്തത്.

Leave a Reply