നാല് വയസുകാരിയുടെ കൊലപാതകം: വിധി പറയുന്നത് മാറ്റി

0

തൃശൂർ: ചോറ്റാനിക്കരയിൽ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് കോടതി മാറ്റി. ഈ മാസം 15-ലേക്കാണ് വിധി മാറ്റിവച്ചിരിക്കുന്നത്. എറണാകുളം പോക്സോ കോടതിയാണ് കേസിൽ വിധി പറയുന്നത്.

കേസിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2013 ഒക്ടോബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അതിനിടെ കേസ് ഇന്ന് പരിഗണിക്കുന്നതിന് തൊട്ടുമുൻപ് ഒന്നാം പ്രതി രഞ്ജിത്ത് ജയിലിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply