ബി​ജെ​പി​യി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി

0

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി. അ​ഞ്ചു​ത​വ​ണ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യാ​യി​രു​ന്ന ര​ത്ത​ൻ ലാ​ൽ നാ​ഥി​നെ​യാ​ണ് അ​യോ​ഗ്യ​നാ​ക്കി​യ​ത്. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഡി​സം​ബ​ർ 22 ന് ​ര​ത്ത​ൻ ലാ​ൽ കോ​ൺ​ഗ്ര​സ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ര​ത്ത​ൻ ലാ​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി​ര​ജി​ത് സി​ൻ​ഹ സ്പീ​ക്ക​ർ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ര​ത്ത​ൻ ലാ​ൽ എ​ത്തി​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. ത്രി​പു​ര​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സി​റ്റിം​ഗ് എം​എ​ൽ​എ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​ന്ന​ത്.

Leave a Reply