മുംബൈ വിമാനത്താവളത്തിൽ തീപിടിത്തം

0

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply