സു​പ്രീം കോ​ട​തി ക​ലാ​പം; ഫു​ൾ​കോ​ർ​ട്ട് ചേ​ര​ണ​മെ​ന്ന് ബാ​ർ​കൗ​ൺ​സി​ൽ

0

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ ഫു​ൾ​കോ​ർ​ട്ട് ചേ​ർ​ന്ന് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബാ​ർ​കൗ​ൺ​സി​ൽ. ഇ​തി​നാ​യി ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ ഫു​ൾ​കോ​ർ​ട്ട് ചേ​ര​ണ​മെ​ന്നും സു​പ്രീം കോ​ട​തി ബാ​ർ​കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സു​പ്രീം കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തു​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​ക​ൾ ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള കോ​ട​തി​ക​ൾ പ​രി​ഗ​ണി​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മം നി​ർ​മി​ക്ക​ണം. എ​ന്നാ​ൽ‌ കേ​സ് വി​ഭ​ജി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യു​ള്ള​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും ബാ​ർ‌​കൗ​ൺ​സി​ൽ‌ പ്ര​സി​ഡ​ന്‍റ് വി​കാ​സ് സിം​ഗ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​മേ​യം ഐ​ക​ക​ണ്‌​ഠ്യേ​ന ബാ​ർ‌​കൗ​ൺ​സി​ൽ പാ​സാ​ക്കി. ചീ​ഫ് ജ​സ്റ്റീ​സി​ന് പ്ര​മേ​യം അ​യ​ച്ചു​ന​ൽ​കു​മെ​ന്നും വി​കാ​സ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ വ​ത്ക്ക​രി​ക്ക​രു​തെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് ബാ​ർ​കൗ​ൺ​സി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ജു​ഡീ​ഷ​റി​യു​ടെ പ്ര​തി​ച്ഛാ​യ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്ക​രു​ത്. ജ​ന​ങ്ങ​ൾ​ക്ക് ജു​ഡീ​ഷ​റി​യോ​ട് അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മാ​ണു​ള്ള​തെ​ന്നും വി​കാ​സ് സിം​ഗ് പ​റ​ഞ്ഞു.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഏ​ഴം​ഗ സ​മി​തി​യെ ബാ​ർ​കൗ​ൺ​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി. സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രു​മാ​യി സ​മി​തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ​വ​രൊ​ഴി​ഴി​കെ​യു​ള്ള 23 ജ​ഡ്ജി​മാ​രു​മാ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​യെ​ന്നും ബാ​ർ​കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ മു​തി​ർ​ന്ന ജ​ഡ്ജി​മാ​രെ​യും കാ​ണും. ഒ​ടു​വി​ൽ ചീ​ഫ് ജ​സ്റ്റീ​സു​മാ​യും ച​ർ​ച്ച ന​ട​ത്തും. ജ​ഡ്ജി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും ബാ​ർ​കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

Leave a Reply