കേരളം വീണ്ടും ഉപതിരഞ്ഞെടുപ്പിലെക്ക്

0

ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻനായരുടെ നിര്യാണത്തേ തുടര്‍ന്ന് കേരളത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് വരുന്നു , കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരം നടന്ന ചെങ്ങന്നൂരില്‍ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാമചന്ദ്രൻനായര്‍ ജയിച്ചത്‌ , എന്നാല്‍ ശക്തമായ പോരാട്ടവുമായി ബി ജെ പിയുടെ ശ്രീധരന്‍പിള്ളയും മുന്‍ കോണ്‍ഗ്രസ് എം എല്‍ എ വിഷ്ണുനാഥും പിറകെയുണ്ടായിരുന്നു , കോണ്‍ഗ്രസിന് 44897 വോട്ടും ബി ജെ പിക്ക് 42682 വോട്ടുകളുമാണ് അന്ന് ലഭിച്ചത് , ഇന്നു സാഹചര്യങ്ങള്‍ മാറിമറിയുകയും പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവികാരവും വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിനോ ബി ജെ പിക്കോ അനുകൂലമായെക്കും

Leave a Reply