ബിജെപി അസംതൃപ്തർ വലതുപക്ഷത്തേക്ക്…?!!!

0

എറണാംകുളം: കഴിഞ്ഞ ആഴ്ചയിൽ ബിജെപിയിലെ അസംതൃപ്തരുടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഭാരവാഹിത്വത്തിൽ ഉള്ളതും, മാറ്റിനിർത്തപ്പെട്ടവരുമായ നേതാക്കളുടെ കൂടിച്ചേരൽ വാർത്ത ജീവാ ന്യൂസിലൂടെ പുറത്തു വന്നതിനോട് അനുബന്ധിച്ചു പുതിയ വിവരങ്ങളും പുറത്തു വരുന്നു.

വലതുപക്ഷം വിഴുങ്ങാനൊരുങ്ങുന്ന പ്രമുഖ എൻഡിഎ ഘടക കക്ഷിയിൽ യോജിച്ചു പ്രവർത്തിക്കാനാണ് ഇവരുടെ നീക്കം. അതിന്റെ മുന്നോടിയായി എല്ലാ ജില്ലകളിൽ നിന്നും പരമാവധി വ്യത്യസ്ത കാരണങ്ങളാൽ ബിജെപി കേരള നേതൃത്വവുമായി വിട്ടു നിൽക്കുന്ന നേതാക്കളെയും, നിലവിൽ ഭാരവാഹിത്വത്തിൽ ഉള്ളവരുമായ തങ്ങളുമായി യോജിച്ചു പോവാൻ ആഗ്രഹിക്കുന്ന നേതാക്കളെയും, അണികളെയും സംഘടിപ്പിക്കാനും, അടുത്ത ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച വാർത്താ സമ്മേളനം വിളിച്ചു ചേർക്കാനും തീരുമാനമായതായി അറിയുന്നു.

ഡൽഹി കേന്ദ്രീകരിച്ചും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നു. യുവാക്കളിൽ ഉയർന്നുവരുന്ന ദേശീയ രാഷ്ട്രീയ സ്നേഹം മുതലെടുത്തു പാർട്ടി കേരളത്തിൽ വളർത്താൻ നിലവിലെ ബൂത്ത് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പൂർണ്ണ പരാജയം എന്ന വിലയിരുത്തലും വ്യത്യസ്ത ജനവിഭാഗങ്ങൾ തുറന്നു പറയുന്നു. ബിജെപി രാഷ്ട്രീയത്തെ കച്ചവടവൽക്കരിച്ച സമുന്നത കേരള നേതൃത്വം കീശ നിറയ്ക്കാനുള്ള മാർഗ്ഗമായി ബിജെപി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നു എന്നും പറയപ്പെടുന്നു.

വീര ബലിദാനികളുടെ പേരിൽ പോലും പിരിച്ചെടുക്കുന്ന ലക്ഷങ്ങളിൽ വലിയ പങ്കും ഇത്തരക്കാർ പങ്കു വയ്ക്കുന്നു എന്നും ആരോപണം ഉയരുന്നു. സുതാര്യമായ കണക്കുകൾ ഇത്തരം പിരിച്ചെടുക്കലുകളിൽ ഉണ്ടാവുന്നില്ല എന്നതും, പൂർവ്വകാല സംഘ പ്രവർത്തകർ അനുഭവിക്കുന്ന ദുരിത കഥകളും ചർച്ചകളിൽ നിറയുന്നു. ആധുനിക സോഷ്യൽ മീഡിയ രംഗത്തെ നൂതന സംവിധാനങ്ങൾ പാർട്ടി വളർച്ചയ്ക്ക് ഉതകും രീതിയിൽ ഉപയോഗിക്കാനോ, കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനും, പുതിയതായി കടന്നു വരുന്ന യുവ തലമുറയെയും, മറ്റു പാർട്ടി വിട്ടു ദേശീയ രാഷ്ട്രീയത്തിൽ അണിചേരുന്നവരെയും ഉൾകൊള്ളുന്നതിലും നിലവിലെ പ്രാദേശിക നേതൃത്വം തുടങ്ങി സംസ്ഥാന നേതൃത്വം വരെ മിനക്കെടുന്നില്ല എന്നതും, ഇതുവഴി കഴിവുള്ള വ്യക്തികൾ തഴയപ്പെടുന്നു എന്നും വസ്തുതയാണ്.

വരും ദിനങ്ങളിൽ ബിജെപി രാഷ്ട്രീയത്തിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള പ്രധാന വിഷയമായി ഈ അസംതൃപതരുടെ കൂടി ചേരലിനെ വിലയിരുത്തുന്നു.

Leave a Reply