സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അവധിയില്‍

0

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അവധിയില്‍ പ്രവേശിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്‍െറ ചുമതലകള്‍ വിവിധ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഈ മാസം നാലാം തീയതി മുതലാണ് അവധി ആരംഭിച്ചത്. ഉടന്‍ ആശുപത്രി വിടുമെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അവധി നീട്ടുകയായിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചുമതലകള്‍ കൈമാറിയത്.

ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി അനന്തകൃഷ്ണനാണ് പോലീസ് അഡ്മിനിസ്ട്രേഷന്‍െറ ചുമതല. ക്രമസമാധാനം ഉത്തരമേഖലയില്‍ ഡി.ജി.പി രാജേഷ് ദിവാനും ദക്ഷിണമേഖലയില്‍ എ.ഡി.ജി.പി അനില്‍കാന്തും കൈകാര്യം ചെയ്യും.

Leave a Reply