റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ലോക ഒ​ന്നാം ന​മ്പ​ര്‍ താ​രം

0

റോ​ട്ട​ര്‍​ഡാം: പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ട്ട വീ​ര്യ​വു​മാ​യി ടെ​ന്നീ​സി​ൽ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​മാ​കു​ന്ന സ്വി​സ് താ​രം റോ​ജ​ര്‍ ഫെ​ഡ​റ​റു​ടെ കി​രീ​ട​ത്തി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. എ​ടി​പി റാ​ങ്കിം​ഗി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് 36 വ​യ​സു​കാ​ര​നാ​യ ഫെ​ഡ​റ​ർ പേ​രി​ലാ​ക്കി​യ​ത്.

റോ​ട്ട​ര്‍​ഡാം ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ ജ​യ​ത്തോ​ടെ​യാ​ണ് ഫെ​ഡ​റ​ർ ച​രി​ത്രം കു​റി​ച്ച​ത്. ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ന്‍​സി​ന്‍റെ റോ​ബി​ന്‍ ഹാ​സി​നെ 4-6, 6-1, 6-1 എ​ന്ന സ്കോ​റി​ന് ഫെ​ഡ​റ​ർ തോ​ൽ​പ്പി​ച്ചു.

ഇ​തി​ഹാ​സ താ​രം ആ​ന്ദ്രേ ആ​ഗ​സി​യു​ടെ റി​ക്കാ​ർ​ഡാ​ണ് ഫെ​ഡ​റ​ർ മ​റി​ക​ട​ന്ന​ത്. 2003ല്‍ 33 ​വ​യ​സും 131 ദി​വ​സ​വും പി​ന്നി​ട്ട​പ്പോ​ഴാ​യി​രു​ന്നു ആ​ഗ​സി ടെ​ന്നീ​സ് റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 20 ത​വ​ണ ഗ്രാ​ന്‍​സ്ലാം സ്വ​ന്തം പേ​രി​ലു​ള്ള ഫെ​ഡ​റ​റി​ന് ഇ​പ്പോ​ൾ 36 വ​യ​സും ആ​റു മാ​സ​വു​മാ​ണ് പ്രാ​യം.

2004ൽ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ഫെ​ഡ​റ​ര്‍ ആ​ദ്യ​മാ​യി റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. 2008 ഓ​ഗ​സ്റ്റ് 17 വ​രെ തു​ട​ർ​ച്ച​യാ​യി 237 ആ​ഴ്ച​ക​ൾ താ​രം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. 2012 ഓ​ക്ടോ​ബ​റോ​ടെ റാ​ങ്കിം​ഗി​ൽ താ​ഴെ​പോ​യ ഫെ​ഡ​റ​ർ അ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​ന്നാ​മ​ത് എ​ത്തു​ന്ന​ത്.

Leave a Reply