ഓ​സ്കർ 2018: ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ മികച്ച ചിത്രം,ഗാരി ഓൾഡ്മാൻ നടൻ, ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

0
Oscars 90th Academy Awards

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’. മികച്ച നടനായി ഗാരി ആള്‍മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി ഫ്രാൻസിസ് മക്‌ഡോർമണ്ട്. ഗില്യർമോ ദെൽ തോറോ ആണ്‌ മികച്ച സംവിധായകൻ.

മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ മൊത്തം നാലു പുരസ്‌കാരങ്ങള്‍ നേടിയ ഗ്യുലെര്‍മോ ഡെല്‍ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടര്‍ തന്നെയാണ് തൊണ്ണൂറാം അക്കാദമി അവാര്‍ഡുദാനച്ചടങ്ങില്‍ നിറഞ്ഞുനിന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറഞ്ഞ ക്രിസ്റ്റഫര്‍ നോളന്റെ യുദ്ധചിത്രം ‘ഡണ്‍കിര്‍ക്കി’ന്‌ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

എഡിറ്റിങ്ങിന് ലീ സ്മിത്ത്, സൗണ്ട് എഡിറ്റിങ്ങിന് റിച്ചാര്‍ഡ് കിങ്, അലക്‌സ് ഗിബ്‌സണ്‍, സൗണ്ട് മിക്‌സിങ്ങിന് ഗ്രേഗ് ലാന്‍ഡേക്കര്‍, ഗാരി എ റിസ്സോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍ എന്നിവയാണ് ഡണ്‍കിര്‍ക്ക് നേടിയ പുരസ്‌കാരങ്ങള്‍.

ഹോ​ളി​വു​ഡി​ലെ ഡോ​ള്‍​ബി തീ​യ​റ്റ​റി​ല്‍ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് പു​ര​സ്കാ​ര നി​ശ​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. സാം റോക്ക് വെല്ലിനാണ് ആദ്യ പുരസ്കാരം ലഭിച്ചത്.

അവാര്‍ഡുകള്‍

മികച്ച ചിത്രം – ‘ദ് ഷെയ്പ് ഓഫ് വാട്ടർ’

മികച്ച നടന്‍-ഗാരി ഓള്‍ഡ്മാന്‍ (ഡാര്‍ക്കസ്റ്റ് അവര്‍)മികച്ച നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട് (ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസ്സൗറി)സംവിധാനം: ഗ്വില്ലെര്‍മോ ഡെല്‍ ടോറോ-ദി ഷേപ്പ് ഓഫ് വാട്ടര്‍സംഗീതം (ഒറിജിനല്‍ സോങ്)- ക്രിസ്റ്റന്‍ ആന്‍ഡേഴ്സണ്‍-ലോപ്പസ്, റോബര്‍ട്ട് ലോപ്പസ്-കൊക്കോയിലെ റിമംബര്‍ മീസംഗീതം (ഒറിജിനല്‍ സ്കോര്‍)-അലക്സാന്ദ്രെ ഡെസ്പ്ലാറ്റ് (ദി ഷേപ്പ് ഓഫ് വാട്ടര്‍)ഛായാഗ്രഹണം-റോജര്‍ എ ഡീക്കിന്‍സ്-ബ്ലേഡ് റണ്ണര്‍ 2049തിരക്കഥ : ജോര്‍ദന്‍ പീല്‍ (ചിത്രം : ഗെറ്റ് ഔട്ട്)തിരക്കഥ (അഡാപ്റ്റഡ് ): ജെയിംസ് ഐവറി ( ചിത്രം: കാള്‍ മി ബൈ യുവര്‍ നെയിം)ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍)- ദി സൈലന്റ് ചൈല്‍ഡ്ഡോക്യുമെന്ററി-ഷോര്‍ട്ട് സബ്ജക്റ്റ്-ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405ചിത്ര സംയോജനം : ഡണ്‍കിര്‍ക്ക് ( ലീ സ്മിത്ത്)വിഷ്വല്‍ ഇഫക്റ്റ്സ് : ബ്ലേഡ് റണ്ണര്‍ 2049മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : ഡിയര്‍ ബാസ്ക്കറ്റ് ബോള്‍ (ഗ്ളെന്‍ കീന്‍, കോബ് ബ്രയാന്റ്)മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം :കൊ കൊ (ഡാര്‍ള ആന്റേഴ്സന്‍, ലീ അണ്‍ക്രിച്ച്‌)മികച്ച സഹനടി :ആലിസണ്‍ ജാനി-താനിയമികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍ (രാജ്യം: ചിലി, സംവിധാനം: സെബാസ്റ്റിയ, ലെലിയോ)പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍സൗണ്ട് മിക്സിങ്: ഡന്‍കിര്‍ക്ക് (റിച്ചാര്‍ഡ് കിങ്, അലക്സ് ഗിബ്സണ്‍)സൗണ്ട് എഡിറ്റിങ് : ഡന്‍കിര്‍ക്ക് (ഗ്രേണ്ട് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍)മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിങ്: ഡാര്‍ക്കസ്റ്റ് അവര്‍- (കസുഹിരോ സുജി, ഡേവിഡ് മാലിനോവ്സ്കി, ലൂയിസ് സിബ്ബിക്ക്)കോസ്റ്റ്യൂം ഡിസൈന്‍: ഫാന്റം ത്രെഡ്- (മാര്‍ക്ക് ബ്രിഡ്ജസ്)ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ്- (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)മികച്ച സഹനടന്‍: സോം റോക്ക്വെല്‍-( ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിറ്റ്, മിസൗറി)

Leave a Reply