ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -18 [അങ്കുരാർപ്പണം]

0

ഉത്തമ ഗാര്‍ഹസ്ഥ്യമുണ്ടായാല്‍ ഉത്തമസന്ന്യാസം ഉണ്ടാകും. അതുകൊണ്ടാണ് ഇത്ര കര്‍ക്കശമായി പറഞ്ഞത്. അതുകൊണ്ട് നിങ്ങള്‍ക്ക് പത്ത് പിള്ളേര്‍ ജനിക്കട്ടെ, അതില്‍ അഞ്ചെണ്ണത്തിനെ ഞങ്ങള്‍ക്ക് സാമൂഹ്യ സേവനത്തിന് വിട്ടു തരുക – അങ്ങനെയല്ല ഈ രീതി; ഈ അഞ്ചെണ്ണം കൊള്ളരുതാത്തതാണെങ്കില്‍ സാമൂഹ്യസേവനം കുട്ടിച്ചോറായി മാറും. മറിച്ച്, മറ്റേത് വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്നതാണ്. ഒരു ഉത്തമന്‍ കടന്നുപോയാല്‍ മതി, ഒരുപാട് അധമന്മാര്‍ ഉണ്ടാക്കിവെച്ചതെല്ലാം നേരെയാക്കിപ്പോവാന്‍. അതുകൊണ്ട് ദാമ്പത്യം ഉത്തമസങ്കല്‍പ്പങ്ങള്‍ കൊണ്ടുനിറയ്ക്കുക – അതിനാണ് പുണ്യാഹവാചനവും മറ്റും.

ഈ ജഗത്തിന്റെ സൃഷ്ടിയുടെ മുഴുവന്‍ രഹസ്യങ്ങളും ഏതൊരു ശൈവവും ശാക്തേയവും ആയ സ്ത്രീപുരുഷസങ്കല്‍പ്പത്തില്‍ വിവാഹത്തോടെ ചെന്നുചേരുവാന്‍ പോകുന്നുവോ, ഏതില്‍ നിന്ന് സൃഷ്ടിയുടെ ജാലങ്ങള്‍ ഉണ്ടാകുവാന്‍ പോകുന്നുവോ, ഏതൊന്നില്‍ നിന്ന് സമ്യക് തനുകരണത്തിനുള്ള സന്തതിപരമ്പരകള്‍ ആര്‍ജ്ജിക്കുവാന്‍ പോകുന്നുവോ, അതിന്‍റെ രംഗവേദിയെ പരിശുദ്ധമാക്കുന്ന പുണ്യാഹവാചനം.

ഇത് കഴിഞ്ഞാല്‍ അങ്കുരാര്‍പ്പണം. നിങ്ങളും അങ്കുരാര്‍പ്പണം ഒക്കെ ഉള്ളവരാണ്. പക്ഷെ നിങ്ങളുടെ അങ്കുരാര്‍പ്പണം വയറ്റിലേക്കാണ്. മുളപ്പിച്ചു തിന്നുക. മുളപ്പിച്ചു കഴിക്കരുത്. അത് ഭാരതീയസങ്കല്‍പ്പത്തിനു പോലും വിരുദ്ധമാണ്. ചെറുപയറും പയറും ഒന്നും മുളപ്പിച്ചു തിന്നരുത്. വിത്തുകുത്തി കഴിക്കുകയും ചെയ്യരുത്.

“സ്വാമിജീ, ആശ്രമത്തിലൊക്കെ അങ്ങനെ കൊടുക്കാറുണ്ടല്ലോ?”

ആശ്രമത്തില്‍ “ഒക്കെ” അങ്ങനെ കൊടുക്കാറുണ്ടോ? ആ “ശ്രമം” കൊണ്ട് കൊടുക്കാറുണ്ട്. സാമ്പ്രദായിക ആശ്രമങ്ങള്‍ കൊടുക്കില്ല. അതിനു കാരണം അത് എല്ലാ അണുകങ്ങളോടും കൂടിയതാണ്. പ്രസവിക്കുന്ന സമയത്താണ് ഒരു സ്ത്രീയില്‍ പൊതുവേ HPV അണുബാധയ്ക്കുള്ള അമിനോ അമ്ലങ്ങള്‍ രൂപപ്പെടുന്നത്. Human Papillomavirus ന്‍റെ അണുക്കള്‍ രൂപപ്പെടുന്നത് ആ സമയത്താണ്. ജീവജാലങ്ങളിലൊക്കെ ആ സമയത്താണ് സൂക്ഷിക്കേണ്ട കാലം. അതുകൊണ്ട് പ്രാചീനന്‍ ആ Period-ന് ബാലായ്മ എന്നൊരു സമയം പറയും. കാരണം, വന്നുപോകുന്നവനില്‍ നിന്ന്, ഇടപെടുന്നവനില്‍ നിന്നൊക്കെ സജീവമായിരിക്കുകയാണ്. കാരണം, ഇന്നലെ വരെ സൃഷ്ടികര്‍മ്മം നടത്തിയ ഒരു വലിയ കേന്ദ്രമുണ്ട് സ്ത്രീയില്‍; അണ്ഡാശയവും പരിവട്ടങ്ങളുമെല്ലാം. അതെല്ലാം ലളിതകോമളമായിത്തീര്‍ന്ന്‍ കുഞ്ഞിനെ പ്രസവിച്ചിട്ടിരിക്കുമ്പോള്‍ അത് അതിന്‍റെ പൂര്‍വ്വരൂപങ്ങളിലേക്ക് തിരിച്ചെത്തി സ്വസ്ഥമാകുന്നതു വരെ സാമൂഹികബന്ധങ്ങള്‍, സാമൂഹികഇടപാടുകള്‍ ഇവയെയെല്ലാം നിയന്ത്രിതമായി കൊണ്ടുപോകുന്നതിനു വെച്ച ഒരു സങ്കല്‍പ്പമുണ്ട്. അതൊക്കെ ഇന്ന് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. അതുകൊണ്ട് കേരളം ഇന്ന് HPV അണുബാധയുടെ പിടിയില്‍ ആണ്. ഒരു ഔഷധവും നിലവിലില്ല. HPV, HBV (hepatitis B virus), HCV (hepatitis C virus) , H Pylori (Helicobacter pylori) – ഇവയെല്ലാം നിങ്ങളുടെ pineal ഗ്രന്ധിയെ ബാധിക്കുകയും, കാന്‍സറിനെ ഉണ്ടാക്കുകയും ചെയ്യുന്ന അണുക്കള്‍ ആണ്. ഏതാണ്ട് കേരളത്തില്‍ ഉള്ള 30% കാന്‍സര്‍ രോഗികള്‍ viral cancer ആണ് അനുഭവിക്കുന്നത്. ശുചിയായി ജീവിച്ചാല്‍ ഒഴിവാക്കാവുന്നവയാണ് ആ കാന്‍സര്‍ എല്ലാം. മുളപ്പിച്ച വിത്തുകള്‍ ആഹാരമായി കഴിക്കാതിരിക്കല്‍, ലൈംഗികപരിശുദ്ധി, പ്രസവപരിശുദ്ധി, ശിശുപരിചരണത്തിലെ പരിശുദ്ധി, വീട്ടിനകത്തും പുറത്തുമുള്ള, ചുറ്റുപാടുകളുടെ പരിശുദ്ധി ഇവ മാത്രം ഉറപ്പാക്കിയാല്‍ 30 ശതമാനം വരുന്ന കാന്‍സര്‍ ഒഴിവാക്കാം – അഞ്ചു പൈസയുടെ മരുന്നില്ലാതെ. ഇത് വളരെ മുന്‍കൂട്ടി കണ്ടവരാണ് ഇത് രൂപപ്പെടുത്തിയത്, ഇത് എഴുതി വെച്ചത്. അതു മുഴുവന്‍ ഒറ്റ അടിയ്ക്ക് അന്ധവിശ്വാസമെന്ന് ജല്‍പ്പിച്ചു തള്ളിയിട്ടാണ് ഈ പോക്ക് പോയത്. എല്ലാ തിരുവാതിരയ്ക്കും അട്ടങ്ങാടി – ഇല്ലേ? എല്ലാ തിരുവാതിരയ്ക്കും നിലമ്പരണ്ടയുടെ നീരും നിലപ്പനക്കിഴങ്ങും കദളിപ്പഴവും ശര്‍ക്കരയും കൂവപ്പൊടിയും ചേര്‍ത്ത് കൂവ കൊണ്ടുണ്ടാക്കിയ കളി, കൂവപ്പായസം, വര്‍ഷത്തില്‍ ഒരു തവണ കഴിച്ചാല്‍ മതി. പാര്‍വ്വതീരജസ്സ് സമുജ്ജ്വലമായി നില്‍ക്കുന്ന സ്ത്രൈണസങ്കല്‍പ്പങ്ങളുടെ ശാരീരികസ്ഥിതിയിലേക്ക് സമുജ്ജ്വലമായി ഈ കൂട്ട് ചെല്ലുമ്പോള്‍ അത് ഉളവാക്കുന്ന ഭാവതീവ്രത; അതില്‍ സംഗീതവും സാഹിത്യവും അനുഷ്ഠാനവും കലാശവും സമ്യക്കായി സംയോജിപ്പിക്കുന്ന പാട്ടും കളിയും കൈകൊട്ടും; കോശതാളങ്ങളെ സമുജ്ജ്വലമാക്കി മാറ്റുന്ന ആ ഉള്‍ച്ചേര്‍ച്ചയില്‍ ഒഴിവാക്കുന്ന രോഗകോടികള്‍; അതൊക്കെ പാട്ടൊക്കെ പുതിയ ശീലില്‍ പുതിയ പകിട്ടും കാണിച്ച് അതുപോലെ കൊട്ടിപ്പാടിയാല്‍ മാറുമോ? വിവാഹം കഴിഞ്ഞാല്‍ ഉടനെ ഉള്ള ചടങ്ങുകളില്‍ ഒന്നാണ് ഇത്. അന്യഗോത്രക്കാരും മറ്റുള്ളവരും ആ സമയത്ത് അതില്‍ പങ്കു വഹിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. അതില്‍ ശൌചാദികള്‍ക്ക് വെക്കുന്ന വെള്ളം പോലും ശുദ്ധിയുള്ളതായിരിക്കും. ഇതൊക്കെ നിങ്ങള്‍ക്ക് മനസ്സിലാകുമോ?

ഗര്‍ഭിണി ആയിക്കഴിഞ്ഞ് പ്രസവിച്ചു കഴിഞ്ഞാല്‍ പതിനഞ്ചു ദിവസത്തേക്ക് ഒരുവേരന്‍, പെരിങ്ങലം, പെരികില, വട്ടപ്പലം, തീട്ടപ്ലാവില എന്താണ് ഈ നാട്ടിലെ പേര് എന്ന് വെച്ചാല്‍ സ്വീകരിക്കാം – പെരു, പെരുക്, പെരുകില, പെരിങ്ങലം – ഏതു പേരാണ്? പെരിങ്ങലം; അതിന്‍റെ വേര് അരി ചേര്‍ത്തരച്ച് അട ഉണ്ടാക്കികൊടുക്കും, കോഷ്ഠം ശുദ്ധമാകാന്‍, HPV അണുബാധ മാറാന്‍. ചമത അല്ലെങ്കില്‍ പ്ലാശ്, അതിന്‍റെ ഇലയും തൊലിയും ഒക്കെ ഇട്ട വെള്ളം അണുനാശകമായതിനാല്‍ അതില്‍ കുളിക്കും, അതില്‍ ശൌചാദികള്‍ ചെയ്യും. ചിലര്‍, അല്‍പ്പം കൂടെ ഉയര്‍ന്നവര്‍ വേതുവെള്ളം അനേകമരുന്നുകള്‍ ഇട്ടു തിളപ്പിക്കും. അതുകൊണ്ട് ഒരു സ്ത്രീയ്ക്കുപോലും HPV അണുബാധ കണ്ടില്ല. പുതിയ ലോഷനുകളും പുതിയ ജീവിതക്രമങ്ങളും തോന്ന്യവാസവും പ്രസവിച്ചുടനെ ബൈക്കിലുള്ള യാത്രയും കൊച്ചിനെ കൊണ്ടുനടപ്പും ഒക്കെയായി രോഗകൂടാരത്തില്‍ ആധുനികന്‍ ജീവിക്കുകയാണ്.

പിന്നെ ഇതൊക്കെ പ്രസവിച്ചാല്‍ ഇതിനെയൊക്കെ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളണം എന്നില്ലല്ലോ. റിട്ടയര്‍ഡ് ചീഫ്ജസ്റ്റിസ് ഉള്‍പ്പടെ നില്‍ക്കുകയല്ലേ തിരുവനന്തപുരം തൊട്ടു കാസര്‍ഗോഡ്‌ വരെ ഫ്ലക്സ് ബോര്‍ഡില്‍ പിള്ളാരെ എടുത്തുവളര്‍ത്തുന്ന Rehabilitation center-ന് പണവും ചോദിച്ചുകൊണ്ട്.

Leave a Reply