സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മികച്ച നടൻ ഇന്ദ്രൻസ്, പാർവതി നടി

0

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ദ്രൻസാണ് മികച്ച നടൻ. മികച്ച നടിയായി പാർവതിയും സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏ‍ദൻ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

മറ്റു പുരസ്കാരങ്ങൾ:

മികച്ച സ്വഭാവ നടൻ – അലൻസിയർ കഥാകൃത്ത് – എം.എ. നിഷാദ് തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ) ഗായകൻ – ഷഹബാസ് അമൻ ഗായിക – സിതാര കൃഷ്ണകുമാർ (വിമാനം) ക്യാമറ – മനേഷ് മാധവ് കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു പശ്ചാത്തല സംഗീതം – ഗോപീസുന്ദർ

Leave a Reply