ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -20 [മാതൃവന്ദനം, നാന്ദീശ്രാദ്ധം]

0

മണ്ണില്‍ ഇറങ്ങി ഒരു മരം നശിപ്പിക്കാന്‍ അവന്റെ കാലുകള്‍ വിറയ്ക്കുമായിരുന്നു. ഗോമയവും ചിതല്‍പുറ്റും ഒക്കെ കൊണ്ടുവന്നു, വല്‍മീകം ഭംഗിയായി അതില്‍ വിത്ത് മുളപ്പിച്ചു സമര്‍പ്പിക്കുന്ന അത് ശിരസ്സില്‍ ഏറ്റി നടക്കുന്ന സങ്കല്പത്തിന് അനേകം വീടുകള്‍ വയ്ക്കാനാവില്ല. വീട് കൃഷി ചെയ്യാനാവില്ല. മണ്ണിന്റെ ജീവസ്സു നശിപ്പിക്കാന്‍ ആവില്ല. പിന്നീടാണ് commercial crop റബ്ബറും റബ്ബര്‍ ബോര്‍ഡും വന്നത്. subsidy കൊടുത്താണ് നിലനിര്‍ത്തുന്നത്. ഈ നാട്ടില്‍ ഉണ്ടായതൊന്നും subsidy കൊടുത്തു നിലനിര്തുന്നില്ല. മനുഷ്യന്‍റെ നിത്യോപയോഗത്തിന് വേണ്ട സാധനങ്ങള്‍ ഒന്നും subsidy കൊടുത്തു നിലനിര്തുന്നില്ല. synthetic റബ്ബര്‍ ഇഷ്ടം പോലെ ഉണ്ടായിരിക്കെ ഇന്ത്യന്‍ മണ്ണിന്‍റെ ജീവസ്സു നഷ്ടപെടുതേണ്ട കാര്യം ഇല്ലാ എന്ന്, മണ്ണിന്‍റെ ജീവനെ കളയേണ്ട എന്ന് നിങ്ങളുടെ ഗവേഷകര്‍ ചിന്തിച്ചിട്ടില്ല. ഒരു വര്‍ഷം ഒരിഞ്ചു വച്ചാണ് മണ്ണ് താഴുന്നത്. അത് replace ചെയ്യാന്‍ നിങ്ങള്ക്ക് മറ്റൊന്നും കൈയ്യിലില്ല. ഇതു റബ്ബര്‍ തോട്ടത്തിലും പോയി നിങ്ങള്‍ക്ക് നോക്കാം. അതിലെ മണ്ണ് താഴ്ന്നു കൊണ്ടാണ് ഇരിക്കുന്നത്, കാരണം അതിലെ ഏറ്റവും ഉള്ളിലെ സത്തായി ഇരിക്കുന്നത് ആണ് ഷീറ്റായി അടിച്ചു വരുന്നത്. അത് തിരിച്ചു replace ചെയ്യുന്നില്ല ഭൂമിയിലേക്ക്. മറിച്ചു പുറത്തു നിന്ന് വാങ്ങിക്കേണ്ട കാര്യമേയുള്ളൂ. നിങ്ങളുടെ ഗവേഷകരാരും ആ വഴിക്ക് ചിന്തിക്കുന്നു പോലുമില്ല. പക്ഷേ പ്രാചീനന്‍ ഇത് വയ്ക്കാതിരുന്നത്, ഇത്തരം കാര്യങ്ങളില്‍ താത്പര്യം കാണിക്കാതിരുന്നത്‌ അവരും ജൈവ മേഖലയുമായുള്ള പാരസ്പര്യം (dialectics) an eye of the soul ഒന്ന് കൊണ്ട് മാത്രമാണ്. അത് വൈദിക സംസ്കൃതി അവനു കനിഞ്ഞു അനുഗ്രഹിച്ചതാണ്. ആധുനിക വിദ്യാഭ്യാസം നേടാത്ത പ്രാചീന വൈദിക സംസ്കൃതിയില്‍ പെട്ട ഒരുവന്‍ പോലും റബ്ബര്‍ വച്ച് കളിക്കുന്നില്ല. കാശ് ഉണ്ടാകുന്നില്ലയിരിക്കും. Am i right? നിങ്ങള്ക്ക് എണ്ണാം, സ്ഥിതി വിവര കണക്കു എടുക്കാം, എന്താണ് ഇതിനെ കൊണ്ടൊക്കെ ഈ മണ്ണിനുള്ള പ്രയോജനം എന്ന് കണക്കു കൂട്ടി നോക്കാം.

മണ്ണും മനുഷ്യനും മരങ്ങളും ചേര്‍ന്ന് നൃത്തം വയ്ക്കുന്ന യുഗസന്ധ്യകളെ അവര്‍ സ്വപ്നം കണ്ടത് കുടുംബം ആരംഭിക്കുമ്പോള്‍ തന്നെ സങ്കല്പങ്ങളെ കൊടുത്താണ്. മണ്ണിനു നനവും ഗന്ധവും ഉള്ള ജീവന്‍റെ ചലനാത്മകതയുള്ള സങ്കല്പങ്ങളിലാണ് അന്ന് വിവാഹം സാര്‍ത്ഥകം ആയത്. അതൊക്കെ അന്ധവിശ്വാസമാണെന്നു ജല്പിച്ചപ്പോള്‍ നിങ്ങളുടെ മനസ്സും ശരീരവും റബ്ബറ് പോലെ നീളുകയും വിട്ടാല്‍ പൂര്‍വ സ്ഥിതിയെ പ്രാപിക്കുകയും ആയിരുന്നു. അതുകൊണ്ട് അന്ഗുരാര്‍പണത്തിനു വലിയ ഒരു തലമുണ്ട്‌ (5:19). അന്ഗുരാര്‍പണത്തിന്‍റെ സമാപ്തിയില്‍ ബ്രാഹ്മണ പഞ്ചഭോജനവും ഉണ്ട്. വ്യാകൃതികളോട് കൂടി “ആധാന ഗര്‍ഭസംസ്കാര ജാതകര്‍മാണിനാമജ ഇത്വാ അന്യത്ര വിധതവ്യം മംഗളം കുരവാമനം” (5:50) ഇതിലെല്ലാം അന്ഗുരാര്‍പണം ഉണ്ട്. നാരദസൂത്രം ഇത് വളരെ ഗംഭീരമായി പറയുന്നുണ്ട്. അന്ഗുരാര്‍പണ കര്‍ത്തവ്യത. ഗര്ഭാധാനത്തില് നാമകരണത്തില് എല്ലാം അന്ഗുരാര്പനം വേണം. ശാരദാതിലകവും ശൌനകകാരികയും ഒക്കെ നിങ്ങള്ക്ക് refer ചെയ്യാം. ഇത് കഴിഞ്ഞു മാതൃകാപൂജനം ഉണ്ട്. കൃശീതകിഗൃഹ്യസൂത്രവും ഹിരണ്യകേശിഗൃഹ്യശേഷ സൂത്രവും (7:00) ആദിയില്‍ മാതൃകാപൂജനം എല്ലാ കര്‍മത്തിനും വേണമെന്ന് നിര്‍ബന്ധം പറയുന്നുണ്ട്. മാതൃഗണനയും അവിടെയുണ്ട്. ഗൌരി, പത്മ, ശചി, മേധ, സാവിത്രി, വിജയ, ജയ, ദേവസേന, സ്വധ, സ്വാഹ മാതരോ ലോകമാതരഹ: (7:24) ഇവരാണ് ലോക മാതാക്കള്‍. ധൃതി ധൃതിഹി പുഷ്ടിസ്ഥതാ തുഷ്ടിരാത്മദേവതയാ സഹ ഗണേശാനധികാ ഏത (9:31) വ്രുധ്ഔ പൂജ്യചതുര്‍ദശ ഇതി. കാര്ത്യനനും മറ്റും ഇത് വളരെ നിര്‍ബന്ധമായി പറയുന്നുണ്ട്. രണ്ടു തരം മാതരം ( മാതാക്കള്‍) ഉണ്ട്. മനുഷ്യോ ദൈവശ്ച്ച: മനുഷ്യരായവരും ദൈവങ്ങളായവരും ആയ രണ്ടു തരം മാതാക്കള്‍ അവരുടെ പൂജനം ആണ്.
തുടരും….

Leave a Reply