ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -21 [മാതൃ വന്ദനം, നാന്ദീ ശ്രാദ്ധം]

0

മനുഷ്യരായവരും ദൈവങ്ങളായവരും ആയ രണ്ടു തരം മാതാക്കളുണ്ട്. അവരുടെ പൂജനമാണ്. അത് ശസ്താതപന്‍ തന്നെ പറയുന്നതാണ്. വിഷ്ണു പുരാണവും ബ്രഹ്മാണ്ട പുരാണവും ബ്രഹ്മ പുരാണവും ഭവിഷ്യ പുരാണവും ഒക്കെ ഇത് വളരെ വിശദമായി പറയുന്നുണ്ട്. നേരത്തേ പറഞ്ഞ പുസ്തകങ്ങള്‍ കൂടാതെ ചൂഡാരത്നം എന്ന പുസ്തകവും ലക്ഷണസംഗ്രഹവും വളരെ വിശദമായിട്ട് പറയുന്നുണ്ട്. നമ്മുടെ അമ്മ, അമ്മയുടെ സഹോദരി ഒക്കെ മനുഷ്യമാതാക്കളാണ്. ദേവമാതാക്കളാണ് ഗൌരി, പത്മ, ശചി മുതലായവര്‍. അതുകൊണ്ട് രണ്ടു തരം മാതാക്കളുടെയും പൂജനം. ദേവസേനയും തൃതിയും എല്ലാം ദേവികളായ മാതാക്കളാണ്. പതിവായി ഓര്‍ക്കണമെന്നാണ്. രാവിലെ എഴുന്നേറ്റു മാതൃവന്ദനം വേണമെന്നാണ്. ആദ്യം പെറ്റ തള്ളയെ വന്ദിക്കണം. ശങ്കരന്‍റെ മാതൃപഞ്ചകവും മറ്റും നിങ്ങള്‍ കേട്ടിട്ടുണ്ടാവും.

ആസ്തം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാക്ഷമഃ
ദാതും നിഷ്കൃതിമുന്നതോഽപി തനയസ്തസ്യൈ ജനന്യൈ നമഃ

ഇത് പ്രാര്‍ത്ഥിക്കുന്നവന് എവിടെയാണ് പരാജയം വരുന്നത്?????

അമ്മേ… പ്രസവസമയത്തുണ്ടാകുന്ന അവിടുത്തെ ശൂലം കൊണ്ട് കൊളുത്തി പിടിക്കുന്നത്‌ പോലെയുള്ള വേദന… അങ്ങനെയൊന്നും നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നില്ല, അതുകൊണ്ടാണ് നിങ്ങളെ പിള്ളേര് തല്ലുന്നത്. അവര് കൃത്യമായാണ് വിളിക്കുന്നത്‌ ബോധം കെട്ടു കിടക്കുമ്പോള്‍ ഉണ്ടായ പിള്ളേരായത് കൊണ്ട് മമ്മീന്നു വിളിക്കുകയാ… ആയിരം കൊല്ലങ്ങളായി സൂക്ഷിച്ചു വച്ചിരിക്കുന്ന ശവം. മറ്റേതു മധുരോദാരമായ പിതൃപൈതാമഹസംപ്രാപ്തമായ ഭാഷയില്‍ അമ്മേ… മാതൃദേവീ… പ്രസവസമയത്തുണ്ടാകുന്ന അവിടുത്തെ ശൂലം കൊണ്ട് കൊളുത്തി പിടിക്കുന്നത്‌ പോലെയുള്ള വേദന… ഇരിക്കട്ടെ… രുചിയില്ലായ്മ ഇരിക്കട്ടെ… ശരീരം ശോഷിക്കും അതും ഇരിക്കട്ടെ… മലവും മൂത്രവും കലര്‍ന്ന ശയ്യയിലുള്ള ജീവിതം… അതും പോട്ടെ… ഒറ്റ കാര്യം.. ചൂടാന്‍ മലര് പോലും ഖനമാകുന്ന ദോഹത കാലത്തില് കുടുംബം പരിപാലിച്ച ഗര്‍ഭഭാരഭരണക്ലേശം അതിനു മാത്രം ഒരു പ്രതുപകാരം ചെയ്യാന്‍ ഇവന്‍ ഒരുങ്ങിയാലും പറ്റാത്തത് കൊണ്ട് അമ്മേ അവിടുത്തെ നമസ്കരിക്കുന്നു. വേറെ ഒന്നും ചെയ്യാനില്ല എനിക്ക്. ലോകം കണ്ട എക്കാലത്തെയും ഏറ്റവും വലിയ ജ്ഞാനിയായ ലോകം കണ്ട ഏറ്റവും വലിയ ബ്രഹ്മചാരിയായ ലോകോത്തരനായ ശങ്കരന്‍റെ വചസ്സുകള്‍ ആണിത്. അതുകൊണ്ട് അത് വച്ച് മാതൃപൂജനം…. മാതൃകാപൂജനം, വസോദ്ധാരാ-ആയുഷ്യ ജപം… ഇത് രണ്ടും അനിവാര്യമാണ്.

ബ്രാഹ്മീ, മാഹീശ്വരീ, കൌമാരീ, വൈഷ്ണവീ, വാരാഹീ, രുദ്രാണീ, ചാമുണ്ട – ഇവരുടെയൊക്കെ ദേവപൂജ. ഘൃതധാര… നെയ്യ് അഭിഷേകം ചെയ്യുന്ന ഘൃതധാര… ഇത് ഇതുവരെ പറയാത്ത ഒരു ഗ്രന്ഥത്തിലും കൂടെ വളരെ കൃത്യമായി വിശദമായി ഉണ്ട് – മദനരത്നം. രേണുകാരികയുമൊക്കെ നല്ലത് പോലെ പറയുന്നുണ്ടെങ്കിലും അതൊക്കെ നേരത്തേ പറഞ്ഞ പുസ്തകങ്ങളാണ്. ഇത് കഴിഞ്ഞാണ് നാന്ദീശ്രാദ്ധം… അതും എല്ലാ ചടങ്ങുകളിലും അനിവാര്യമാണ്. ഇതൊക്കെ നിങ്ങളീ ഗ്രന്ഥങ്ങള്‍ എടുത്തു പഠിച്ചാല്‍ തീരുകയില്ല. ഞാന്‍ അതിന്റെ ആഴങ്ങളിലേക്കൊന്നുംപോയിട്ടില്ല, ഒന്ന് സൂചിപ്പിച്ചു ഒന്ന് പരിചയപെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. പഠിച്ചൂന്നു അതുകൊണ്ട് ഇവിടുന്നു ഇറങ്ങീട്ടു പറയരുത്. ഷോഡശസംസ്കാര കര്‍മങ്ങളില്‍ ആദ്യത്തേത് എന്ന് പറയാവുന്ന വിവാഹകര്‍മത്തിന്…. ഏതും ആദ്യത്തേത് ആകാം… കാരണം അങ്ങനെ ഒരു ചക്രമാണ് അത്. വിവാഹത്തില്‍ നിന്ന് തുടങ്ങിയാല്‍ അന്ത്യേഷ്ടിയില്‍ എത്തില്ല. ജാതകര്‍മത്തില്‍ നിന്ന് തുടങ്ങിയാല്‍ അന്ത്യേഷ്ടിയില്‍ എത്തും. വിവാഹത്തില്‍ നിന്ന് തുടങ്ങിയാല്‍ വിവാഹത്തിന് തൊട്ടു മുന്‍പ് വന്നു നില്‍ക്കണം. ഇത് ഒരു ചക്രമാണ്. ജനിമരണങ്ങളുടെ ദുരുക്കുന്ന അതില്‍ സംസ്കാരം ഉള്ളവനായി തീരുക… മാനവനെ സംസ്കരിക്കുന്ന കര്‍മം.. അതിന്‍റെ ആഴം.. അതിന്‍റെ വിസ്തൃതി… അതാണ്‌ പഠിച്ചെടുത്തു നോക്കേണ്ടത് . ഇനിയുള്ളത് നാന്ദീശ്രാദ്ധം ആണ്. അതും ഈ ഗ്രന്ഥങ്ങളെല്ലാം പറയും. അതിനും രണ്ടു പണ്ഡിതന്മാരെ ജ്ഞാനികളെ ബ്രാഹ്മണന്മാരെ ക്ഷണിച്ചിരുത്തണം, യഥാവിധി പൂജിക്കണം, അക്ഷതാദികള്‍ സമര്‍പ്പിക്കണം. ഭോജനസ്ഥാനത്തിരുത്തി പൂജിക്കണം. ഇത് ഒരളവില് തന്‍റെ പൂര്‍വപിണ്ടങ്ങളുടെ മുഴുവന്‍ സ്മരണ ഒരുക്കുന്നതാണ്. എത്രയെത്ര ജന്മങ്ങള്‍? ഏതെല്ലാം ജന്മങ്ങളിലൂടെ കടന്നു പോയി? വാസിഷ്ടം പറയുന്ന പോലെ സന്യാസപര്‍വ്വം മുതല്‍ ജീവടപര്‍വ്വം വഴി ഹംസ പര്‍വ്വം വരെ സഞ്ചരിച്ച് രുദ്രഭാവം കൈക്കൊണ്ട് രൂപാന്തരപെട്ട രുദ്രന്‍ തന്‍റെ പൂര്‍വരൂപങ്ങളിലൂടെ ഒക്കെ സഞ്ചരിക്കുകയാണ്. അതിലെല്ലാം ശ്രദ്ധ വച്ച് ഇനി ഒരു ജന്മത്തിന് സാധ്യത ഇല്ലാത്തിടം തേടി പൂര്‍ണനായി തീരുക. എത്ര ജന്മങ്ങള്‍? എത്ര കൂടുകെട്ടുകള്‍? എന്തെല്ലാം കര്‍മവിശേഷങ്ങള്‍? എത്ര അഭിമാനം? ഒരു ക്ഷണ നേരത്തിനു എതോന്നാണോ ഞാനെന്നു അഭിമാനിക്കുന്നുവോ അഭിമാനത്തിന്‍റെ കൂട് കൂട്ടുമ്പോള്‍ എല്ലാം ബീജവൃത്തിവിശേഷങ്ങള്‍ ഉണ്ടാക്കി ഭാവിയെ അതിനു അനുഗുണമായി രൂപാന്തരപെടുത്തി അതിലെല്ലാം ജീവിച്ചു തീര്‍ന്ന ജീവിതങ്ങളിലൂടെയൊക്കെയുള്ള ഈ സഞ്ചാരപഥം. തിരിച്ചൊരു സര്‍ഗത്തില്‍… രുദ്ര സര്‍ഗത്തില്‍, അതിലേയെല്ലാമുള്ള തിരിച്ചു യാത്ര…. അത് ഓര്‍മിപ്പിക്കുന്ന നാന്ദീശ്രാദ്ധം…..
തുടരും….

Leave a Reply