ചൈനയുടെ ആജീവനാന്ത പ്രസിന്റാകാന്‍ ഷി; ഭരണഘടന ഭേദഗതിചെയ്തു

0
BEIJING, CHINA - OCTOBER 25: Chinese President Xi Jinping speaks at the podium during the unveiling of the Communist Party's new Politburo Standing Committee at the Great Hall of the People on October 25, 2017 in Beijing, China. China's ruling Communist Party today revealed the new Politburo Standing Committee after its 19th congress. (Photo by Lintao Zhang/Getty Images)

ബെയ്ജിങ്: ഷീ ജിൻപിങ്ങിന് ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകാൻ വഴിയൊരുങ്ങി. പ്രസിഡന്റിന് കാലപരിധി നിശ്ചയിക്കുന്ന നിയമം ഭേദഗതിചെയ്തു. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി. രണ്ടുതവണയിൽ കൂടുതൽ ഒരാൾ പ്രസിഡന്റ് പദവിയിൽ തുടരാൻ പാടില്ല എന്ന ഭരണഘടനാ നിബന്ധനയാണ് എടുത്തുമാറ്റിയത്. രണ്ടുപേർ ഇതിനെ എതിർത്ത് വോട്ടുചെയ്തു. പീപ്പിൾസ് കോൺഗ്രസിന്റെ വാർഷികസമ്മേളനമാണ് നടക്കുന്നതെങ്കിലും ഇത്തവണ ഇത് ശ്രദ്ധേയമായത് ഷീ ജിൻപിങ്ങിന് മരണംവരെ ചൈനീസ് പ്രസിഡന്റ് പദവിയിൽ തുടരാൻ വഴിയൊരുക്കുന്ന സമ്മേളനം എന്ന നിലയ്ക്കാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ തന്റെ പിൻഗാമിയെ പ്രഖ്യാപിക്കാത്തപ്പോൾ തന്നെ ഈയൊരു സൂചനകൾ മാധ്യമങ്ങളിൽ കൂടി പുറത്തുവന്നിരുന്നു. ഷിയുടെ തത്വങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണ ഘടനയിൽ എഴുതി ചേർത്ത് പാർട്ടി സ്ഥാപകൻ മാവോ സേതുങ്ങിന്റെ തലത്തിലേക്ക് അദ്ദേഹത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാവോയേപ്പോലെ ആജീവനാന്ത പ്രസിഡന്റാകാൻ ഷി ഒരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇതുസംബന്ധിച്ച നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയ്ക്കയച്ചത്. ഭരണഘടനാ ഭേദഗതിക്ക് പീപ്പിൾസ് കോൺഗ്രസിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. നിലവിൽ ഇക്കാര്യത്തിൽ തടസമില്ലാതെ ഭേദഗതി സാധ്യമാകുമെന്നാണ് കരുതുന്നത്. ചൈനയിലെ ഏറ്റവും ശക്തമായ നിയമനിർമാണ സഭയാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ്. അതേസമയം ചൈനീസ് പാർലമെന്റായ പീപ്പിൾസ് കോൺഗ്രസ് വെറുമൊരു റബ്ബർ സ്റ്റാമ്പാണെന്നതാണ് അതിന്റെ വിരോധാഭാസവും. ഭരണഘടനാപരമായി ശക്തിയുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി എന്താണോ നിർദ്ദേശിക്കുന്നത് അത് പാസാക്കി വിടുകമാത്രമാണ് പീപ്പിൾസ് കോൺഗ്രസിന്റെ ദൗത്യം.

Leave a Reply