കാര്‍ത്തിയുടെ സ്‌പെഷ്യല്‍ സെല്‍ ആവശ്യം തള്ളി കോടതി

0

ന്യൂഡല്‍ഹി : വിദേശത്തും സ്വദേശത്തുമായി വന്‍ ബിസിനസ്സുകള്‍ കൈകാര്യം ചെയ്ത് ഓഹരി വിപണിയെ ഇഷ്ടാനുസരണം നിയന്ത്രിച്ച് അംബാനിയെക്കാള്‍ ആഡംബരമായി ജീവിച്ചു പോന്ന മുന്‍ മന്ത്രി പുത്രന്‍ ഇപ്പോള്‍ കഴിയുന്നത് സെല്ലിനുള്ളില്‍ നിലത്ത് പായ വിരിച്ച് കൊതുകു കടിയും കൊണ്ട്. ഐഎന്‍എക്‌സ് മീഡിയ കോഴക്കേസില്‍ തടവിലാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയായ കാര്‍ത്തി ചിദംബരത്തിന് സ്‌പെഷ്യല്‍ സെല്‍ വേണമെന്ന ആവശ്യം കോടതി തള്ളി. അതേസമയം, കാര്‍ത്തിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ജയില്‍ അധികാരികള്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു.

ഈ മാസം 24 വരെ കാര്‍ത്തി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ കാര്‍ത്തിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ മാസം 28 നാണ് കാര്‍ത്തിയെ ചെന്നൈയില്‍ നിന്നും സിബിഐ അറസ്റ്റു ചെയ്തത്. കാര്‍ത്തിയ്ക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നും ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളും കോടതി പരിഗണിച്ചില്ല. മുന്‍ നിശ്ചിയിച്ച പ്രകാരം ഈ മാസം 15 ന് പരിഗണിക്കുമെന്നാണ് അറിയിച്ചത്.

Leave a Reply