തമിഴ്‌നാട്ടില്‍ ബിജെപിക്ക് വിരല്‍ പതിപ്പിക്കാന്‍ കഴിയില്ലെന്ന് കനിമൊഴി

0

ചെന്നൈ: തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി. തമിഴ്‌നാട്ടില്‍ ഒന്നു വിരല്‍ പതിപ്പിക്കുന്ന കാര്യം പോലും അന്‍പതു വര്‍ഷത്തേയ്ക്കു ബിജെപി മോഹിക്കണ്ടന്നും കനിമൊഴി പറഞ്ഞു.

പെരിയാറിന്റെ പ്രതിമ ആക്രമിച്ചതിലൂടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിവിടുകയാണു ബിജെപി ചെയ്തത്. പെരിയാറിനെ തൊട്ട് ബിജെപി നേതാക്കള്‍ കൈപൊള്ളിച്ചു.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്‌നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തത്.

പെരിയാര്‍ മുന്നോട്ടുവെച്ച ദ്രാവിഡ രാഷ്ട്രീയം പറയാതെ ആര്‍ക്കും തമിഴ്‌നാട്ടില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ കഴിയില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

Leave a Reply