ഛത്തീഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം : എട്ട് സൈനികർ കൊല്ലപ്പെട്ടു

0

(സുക്മ)ഛത്തീസ്ഗഢ്: മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർ കൊല്ലപ്പെട്ടു. സുക്മയിലെ കിസ്തരാം പ്രദേശത്താണ് ബോംബ് സ്ഫോടനവും ഏറ്റുമുട്ടലും ഉണ്ടായത്. ഏറ്റുമുട്ടലിൽ 5 ജവാന്മാർക്ക് പരിക്കേറ്റു. ഇവരിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്. സിആർപിഎഫ് 212 ബറ്റാലിയനിലെ ജവാന്മാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് സംഘം ബോംബെറിയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ആന്റി നക്സൽ ഓപ്പറേഷൻസ് ഡിജിപി ഡി.എം.അവാസ്തി അറിയിച്ചു. സൈനികരും മാവോയിസ്റ്റുകളും തമ്മിൽ കാലങ്ങളായി ഏറ്റുമുട്ടലുകൾ നടക്കുന്ന സ്ഥലമാണ് സുക്മ. കഴിഞ്ഞ വർഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിപ്രദേശമാണ് സുക്മ.

Leave a Reply