രജനികാന്തിനെതിരെ വിമർശനവും ആയി കമലഹാസൻ

0
Chennai: Actors Rajinikanth and Kamal Haasan at the inauguration of Tamil Nadu’s enduring icon Sivaji Ganesan’s memorial on his birth anniversary in Chennai on Sunday. PTI Photo (PTI10_1_2017_000122B)

കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ നടന്‍ രജനീകാന്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മക്കള്‍ നീതി മെയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. കമലിനൊപ്പം രജനിയും രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രജനിയുടെ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇതുവരെയായിട്ടില്ല.

തമിഴിലെ ഇരു സൂപ്പര്‍താരങ്ങളും രണ്ട് പാര്‍ട്ടികളുമായി തമിഴ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കവെയാണ് രജനിയുടെ കാവേരി വിഷയത്തിലെ മൗനത്തെ കമല്‍ വിമര്‍ശിച്ചത്. കാവേരി വിഷയത്തില്‍ മാത്രമല്ല രജനി അഭിപ്രായം പറയാത്തത്. മറ്റ് നിരവധി വിഷയങ്ങളിലും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ച് കണ്ടിട്ടില്ല.

ഒരു വിഷയം മാത്രമായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയാവില്ലെന്നും കമല്‍ പറഞ്ഞു. നേരത്തെ കാവേരി പ്രശ്‌നത്തില്‍ തമിഴ് സിനിമ ലോകം പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും അതില്‍ പങ്കെടുത്തില്ല എന്ന വിമര്‍ശനം രജനിക്കെതിരെ ഉയര്‍ന്നിരുന്നു.

Leave a Reply