ചുഴലിക്കാറ്റ് മുന്നറിയിപ്പ്: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

0

കൊച്ചി: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മൂന്ന് മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 85 കിലേമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് വഴിയും ചുഴലിക്കാറ്റ് കടന്നു പോകുമെന്ന് പ്രവചനമുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് ഇപ്പോള്‍ മുന്നറിയിപ്പില്ല. ജാഗ്രതാ നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് നാവിക സേനയും വ്യക്തമാക്കി.

Leave a Reply