പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ച പ്രതികൾക്ക് സിപിഐ വക ഗംഭീര സ്വീകരണം

0

കൊല്ലം : വർക്ക് ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് കൊടിനാട്ടി പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ച കേസിൽ അറസ്റ്റിലായ എ ഐ വൈ എഫ് പ്രവർത്തകർക്ക് സിപിഐ വക സ്വീകരണം.

ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രതികൾക്കാണ് കുന്നിക്കോട് വച്ച് സ്വീകരണം നൽകിയത്.എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനും മറ്റ് രണ്ട് പേർക്കുമാണ് പാർട്ടി സ്വീകരണം നൽകിയത്.സിപിഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

വയലുകൾ നികത്തി കെട്ടിടം നിർമ്മിച്ചുവെന്ന ആരോപണമുയർത്തിയാണ് എ ഐ വൈ എഫ് പ്രവർത്തകർ പുനലൂർ സ്വദേശിയായ സുഗതന്റെ വർക്ക് ഷോപ്പ് നിർമ്മാണം തടഞ്ഞ് കൊടികുത്തിയത് .

വസ്തു പാട്ടത്തിനെടുത്ത് വർക്ക്ഷോപ്പ് തുടങ്ങാൻ തീരുമാനിച്ച സുഗതൻ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും ആരും പ്രശ്നപരിഹാരത്തിനു ശ്രമിച്ചില്ല.

ഇതേ തുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മാണസ്ഥലത്ത് തൂങ്ങിമരിച്ചത്.

പിന്നീട് സുഗതൻ ആത്മഹത്യ ചെയ്ത അതേ സ്ഥലത്ത് വർക്ക് ഷോപ്പ് തുടങ്ങാൻ പഞ്ചായത്ത് രേഖാമൂലം അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെയും സിപിഐ അംഗങ്ങൾ എതിർത്തിരുന്നു.

Leave a Reply