ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -26 [സർഗ്ഗങ്ങൾ]

0

അതേ… എങ്കിലും പോകാന്‍ തുടങ്ങിയിട്ടുണ്ട്… പണ്ട് പോകാന്‍ തുടങ്ങിയതല്ല… പക്ഷേ ഇപ്പോള്‍ പോകാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് ആ അമ്മ പറഞ്ഞത്… അല്ലെ?
സ്ത്രീകളില്‍ സ്ത്രൈണഹോര്‍മോണുകളുടെ ആരോഗ്യപരമായ നിലനില്പില്‍ നിന്ന് ലജ്ജ മുതലായ വികാരങ്ങള്‍ നഷ്ടപ്പെടുകയും പുരുഷനില്‍ സ്ത്രീഹോര്‍മോണുകളുടെതായ ലജ്ജ മുതലായ വികാരങ്ങള്‍ ഉണ്ടാവുകയും പുരുഷന്‍ സ്ത്രൈണപരങ്ങളായ വസ്ത്രങ്ങള്‍ ധരിക്കുകയും മുടി നീട്ടുകയും പിന്നിയിടുകയും ഒക്കെ ചെയ്യുമ്പോള്‍ മുടി വെട്ടുകയും പരസ്പരം എടാ എന്ന് വിളിക്കുകയും ഒക്കെ ചെയ്യുന്നതിലേക്ക് പെണ്‍കുട്ടികള്‍ മാറിയോ? ഇത് മുന്‍പ് പറഞ്ഞ കുടുംബ ആലോസരങ്ങളില്‍ മുഖ്യമായി തീരുന്നു. കുടുംബജീവിതം അസാധ്യമാക്കി തീര്‍ക്കുന്നു.

വിവാഹം തീരുമാനിച്ചു ലക്ഷങ്ങള്‍ ചെലവഴിച്ചു പൊടിച്ചു പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വിവാഹം കഴിയുന്നത്‌ മുതല്‍, എപ്പോള്‍ ഇവള്‍ തിരിച്ചു വരും എന്നൊരു അസ്വസ്ഥതയില്‍ കഴിയുന്നുവോ? കടുംകൈയ്യാണ്?… തൃപ്തിയോടെ ഒന്നും കൊടുക്കാതെ പറഞ്ഞു വിട്ടു.. ഒരു കൂട്ടുകുടുംബത്തിലേക്കയച്ചു…. എന്‍റെ മോളാണ് അവളവിടെ പോയി അവിടുത്തെ ചുറ്റുപാടുകളോട് നന്നായി ഇണങ്ങി ജീവിക്കും എന്നുറപ്പാക്കി സമാധാനത്തോടെ സമചിത്തതയോടെ ഇരുന്ന ഒരു അമ്മ, സ്നേഹം കൊണ്ട് പിതാവ് മകള്‍ എന്നൊന്ന് കാണുമെന്നു അസ്വസ്ഥനാകുമ്പോള്‍, “എന്താ മനുഷ്യാ വെരുകിനെ പോലെ നടക്കുന്നത്? അവള്‍ ഒരു കുടുംബത്തിലേക്ക് പോയതല്ലേ? ഇനി അവള്‍ നിങ്ങളുടെ കാര്യവും കൊണ്ടാണോ ഇരിക്കുക? നിങ്ങളുടെ ആണ്‍കുട്ടിയെ പറ്റി ചിന്തിക്ക്” എന്ന് പറഞ്ഞു കൊടുക്കുന്ന ഇന്നലെയുടെ ഒരു അമ്മയുടെ സ്ഥാനത്ത്, “മനുഷ്യാ എന്തെങ്കിലും ഒരു കൊപ്പരം ഉണ്ടാകാതെ ഇരിക്കില്ല… ഇന്നാണോ നാളെയാണോ അവളിങ്ങോട്ടു വരിക തിരിച്ച് എന്നാണ് എന്‍റെ ഉത്കണo” എന്ന് പറയുന്ന ഒരു അവസ്ഥ… ഒരു പ്രതീക്ഷ… കാത്തിരിക്കുകയാ…. ആ വരുമ്പോഴുള്ള സ്വീകരണവും.. അവളിങ്ങോട്ടു വെടിച്ചില്ല് പോലെ വരുമ്പോഴുള്ള അവളെ സ്വീകരിക്കലും…. “ഞാന്‍ അന്നേരേ പറഞ്ഞില്ലേ നിങ്ങളോട്? അവന്‍ ശരിയാവൂല്ല എന്ന്? അപ്രതീക്ഷിതമൊന്നുമല്ല അവന്‍ ശരിയാവില്ല എന്ന് അന്നേരേ പറഞ്ഞതല്ലേ? മോളേ നന്നായി.” എത്രയാ… കോടികള് ചെലവഴിച്ചതാ… “നന്നായി… എനിക്ക് അന്നേരമേ സംശയമുണ്ടായിരുന്നു.” ഇത്തരം ഒരു സാമൂഹികത ആകെ ബാധിച്ചു തുടങ്ങിയോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് വലിയ ഒരു സംഘര്‍ഷത്തിന്‍റെ വിത്താണ് ഇട്ടു തന്നത്. നിങ്ങള്‍ ചിന്തയുള്ളവര്‍ ആണെങ്കില്‍…

ഇതിനിടയില്‍ സപ്താഹം, സത്രം, നാമജപം, അമ്പലം, പൂജ, വഴിപാട്, സ്വാമിമാര്, യജ്ഞങ്ങള്, യാഗങ്ങള്, ബഹളങ്ങളൊക്കെ കൊണ്ട് നടക്കാന്‍ പറ്റുന്ന കേരളീയനെ ഒന്ന് ആലോചിച്ചു നോക്ക്. Real ആയിട്ട് അവിടെ ജീവിതമുണ്ടോ ഇതിനകത്തൊക്കെ? ഇതാണ് എന്‍റെ ചോദ്യം. പുറത്ത്‌ ചിരിക്കുമ്പോഴും പരസ്പരം ഒന്നിച്ചു കല്യാണങ്ങളില്‍, അടിയന്തിരങ്ങളില്‍, ഉത്സവപറമ്പുകളില്‍, സംഘടനാകാര്യങ്ങളിലൊക്കെ കൂടുകയും ഇടപഴകുകയും ഒക്കെ ചെയ്യുമ്പോള്‍ പരസ്പരം ചിരിക്കുന്ന എല്ലാവരുടെയും അന്തരംഗം ഇമ്മാതിരി വേപധു നിറഞ്ഞതാണോ എന്നാണ് ഞാന്‍ ചോദിച്ചത്. എന്നെ എപ്പോഴും പേടിപ്പിക്കുന്നത്‌ നിങ്ങളുടെ നിശ്ശബ്ദതയാണ്‌. സ്വാമിമാരോക്കെ വന്നു പ്രഭാഷണം ചെയ്യുമ്പോള്‍ നിങ്ങള്‍ ആദ്യവസാനം കിടന്നു ചിരിക്കുകയാണ് പതിവ്. അത് കൊണ്ടാണ് ഞാന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് എന്‍റെ ഭാഷ മനസ്സിലാവുന്നില്ലേ? മനസ്സിലാകുന്നുമുണ്ട്! എന്നാല്‍ എഴുന്നേറ്റു പോകുന്നുമില്ല!

ഇവിടെയാണ് നിങ്ങളുടെ എണ്ണമറ്റ സര്‍ഗങ്ങള്‍… ഒരു സ്ത്രീയില്‍ സ്ത്രീയും പുരുഷനും ഉള്ള പോലെ, ഒരു സ്ത്രീയില്‍ അനന്തകോടി സര്‍ഗങ്ങള്‍ ഉണ്ട്. എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് നല്ല പോലെ അറിയില്ല. എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം….

ഒരു സന്യാസി… അദ്ദേഹത്തിന് ഒരു പ്രത്യേകത ഉണ്ട്. അദ്ദേഹം വിചാരിച്ചാല്‍ അത് നടക്കും. വെറുതെ ചുമ്മാ ഒന്ന് തോന്നിയാല്‍ മതി. അങ്ങനെ ഒരു അവസ്ഥ കിട്ടിയാലത് രസമായിരിക്കില്ലേ? അദ്ദേഹം ചുമ്മാ വിചാരിക്കുകയാ… വിചാരിച്ച കാര്യം അപ്പോള്‍ നടക്കുകയാണ്. പിന്നത്തെക്കൊന്നുമില്ല. അത്തരം ഒരു സന്യാസി. ഞങ്ങളെയൊന്നും പോലെയല്ല… കൂടിയ ടൈപ്പ് ആണ്. ഇയാള്‍ വിചാരിച്ചു… “സാധാരണ ജനങ്ങള്‍ എങ്ങനെയായിരിക്കും എന്നറിയണം” എന്ന് വിചാരിച്ചതും ഇയാളൊരു സാധാരണക്കാരനെ പോലെ കിടന്നു ഉറങ്ങുകയായി. ജീവടന്‍ എന്നാണ് അയാളുടെ പേര്. വസിഷ്ഠന്‍ രാമന് പറഞ്ഞു കൊടുക്കുന്ന ഒരു കഥയിലെ ഭാഗമാണ് ഇത്. ഇങ്ങേരു അങ്ങ് കിടന്നു. ഇങ്ങനെ കിടക്കുമ്പോള്‍ ഈ ജീവടന്‍ ആലോചിച്ചു…. ജീവടന്‍ ഇങ്ങനെ സഞ്ചരിച്ച് പോവുകയാണ്…. സഞ്ചരിക്കുമ്പോഴാണ് പെട്ടെന്ന് ബ്രാഹ്മണനാകാന്‍ തോന്നിയത്. പെട്ടെന്ന് ബ്രാഹ്മണന്‍ ആയി, സംസ്കാരം അങ്ങ് മാറി. ജീവടന്‍ കിടന്നു ഉറങ്ങുന്നു, ജീവടന്‍ സ്വപ്നത്തില്‍ ബ്രാഹ്മണന്‍ ആയി, ബ്രാഹ്മണന്‍ സ്വപ്നത്തില്‍ ഒരു കുമാരിയായി… ഇങ്ങനെ എണ്ണമറ്റ സര്‍ഗങ്ങള്‍ കടന്നു… വള്ളിയായി… വണ്ടായി… വണ്ട്‌ പൊടിച്ചു ആനയായി… ഇങ്ങനെ ഓരോന്നോരോന്നായി ഇവന്‍ രൂപാന്തരപ്പെട്ട് ഹിമാലയത്തിന്‍റെ ഉച്ചിയില് ഒരു ഹംസമായി/ അരയന്നമായി…. ഈ അരയന്നമായി ചുറ്റുകയാണ്. അപ്പോള്‍ ഇത് പോലെയുള്ള എണ്ണമറ്റ സര്‍ഗങ്ങളിലൂടെയാണ് മനസ്സ് തെണ്ടുന്നത്‌… കാണുന്നതും കേള്‍ക്കുന്നതുമായി. ഒന്ന് കണ്ടിട്ട് വന്നാലുടനെ അതാകും. നേരത്തേയുള്ളതാണെന്ന് വിചാരിച്ചു എന്നോട് ബന്ധപ്പെടുന്ന ഒരാളിനോടു ഞാന്‍ മാറിയ ഈ ദിശയില്‍ എങ്ങനെ ഇടപെടും?

ഗോപാലകൃഷ്ണനെ ഭാരതി വിവാഹം കഴിച്ചു. ഭാരതി വിവാഹം കഴിക്കുമ്പോഴുള്ള ഗോപാലകൃഷ്ണന്‍, തൊഴില്‍, അതിലുള്ള രീതികള്‍.. ഉത്തരക്ഷണത്തില്‍ ഗോപാലകൃഷ്ണന്‍റെ സ്വപ്നം വേറൊന്നായി മാറിക്കഴിഞ്ഞാല്‍ ഇപ്പോള്‍ ഉള്ളയാള്‍ ഗോപാലകൃഷ്ണന്‍ അല്ല… സ്വപ്നത്തില്‍ ഒരു രാമകൃഷ്ണനായി മാറിയാള്‍, ഗോപാലകൃഷ്ണനോട് ഇവള്‍ ഇടപെടുമ്പോളൊക്കെ അപരിചിതത്വം അവനിലെ രാമകൃഷ്ണന് തോന്നിയാല്‍, അവനിലും തെറ്റില്ല, അവളിലും തെറ്റില്ല, പക്ഷേ അകലം കൂടും. അനുനിമിഷം മാറിമാറി വരുന്ന സ്വപ്നങ്ങളിലൂടെ, അതിനാണ് ഞാന്‍ ഒരു പേര് പറഞ്ഞത് – A SECOND WORLD, OR A VIRTUAL WORLD. ഇതിലെല്ലാം വിനിമയം നടത്തി പോകുന്ന ആധുനികമനുഷ്യന് ഇവ ഓരോന്നിനെയും എങ്ങനെ തൃപ്തിപ്പെടുത്തും?

Leave a Reply