ദാമ്പത്യവിജ്ഞാനം (സ്വാമി നിർമലാനന്ദഗിരി മഹാരാജ്) ഭാഗം -29 [ജീവടസർഗ്ഗങ്ങൾ]

0

നല്ല പഠിപ്പുള്ള നല്ല ഗൈനക്കോളജിസ്റ്റ് ആയാലും ഡോക്ടര്‍ ആയാലും നിങ്ങള്‍ അവിടെ പോയി നില്‍ക്കുന്ന ഒരു വേളയില്‍ ആ കാണുന്നയാളിന്‍റെ കാഴ്ചയുടെ ശേഷം അയാളില്‍ നിങ്ങളും ആ അവയവഘടനയും ആ രൂപവും മനസ്സില്‍ പതിഞ്ഞ് ജീവടസര്‍ഗം പോലൊരു സര്‍ഗം അയാളില്‍ പതിയുകയും അയാള്‍ ചേര്‍ന്ന ഒരു സര്‍ഗം നിങ്ങളില്‍ പതിയുകയും ചെയ്യുമോ എന്നാണ് ചോദ്യം. അതിനനുസരിച്ചുള്ള ലജ്ജയും അതിനുള്ള ഭാവഹാവാദികളും ഒരു നിമിഷാര്‍ദ്ധം കൊണ്ട് നിങ്ങളില്‍ വന്ന് ആ സര്‍ഗം ഉണര്‍ന്നു കഴിഞ്ഞാല്‍ ആ ഒരു നിമിഷത്തെ സ്വപ്നങ്ങളില്‍ ഒരിക്കലും ചേര്‍ന്നിട്ടില്ലാത്ത ഒരിക്കലും ബന്ധങ്ങളില്ലാത്ത അയാളെ വച്ചുകൊണ്ട് വരുന്ന ഒരു സങ്കല്പലോകം മേയുമ്പോള്‍ യാഥാര്‍ത്ഥ്യസങ്കല്പലോകങ്ങള്‍ക്ക് അത് വിഘാതവും അത് ഭാവതലങ്ങളുണ്ടാക്കുന്നതുമായി ആധുനികരില്‍ മാറുമോ എന്നാണ് ഞാന്‍ ചോദിച്ചത്.

കടുംകൈയ്യാണോ ചോദിച്ചതു? ഉത്തരം????? ഉണ്ടാവും! ചിലരിലല്ല…. ശരീരവും മനസ്സും ഉള്ള എല്ലാവരിലും ഉണ്ടാകും. അല്ലെങ്കില്‍ അത്രകണ്ടു ഇതെല്ലാം ഉപേക്ഷിച്ച…. അങ്ങനെയാണെങ്കില്‍ പോയി ഈ നില്‍പ്പിന്‍റെ ആവശ്യമില്ലല്ലോ. സര്‍വസംഗപരിത്യാഗിയായി കഴിഞ്ഞാല്‍ പിന്നെ ഉടുത്തോണ്ട് നടക്കണം എന്ന് തന്നെ ഇല്ലല്ലോ. മനസ്സിലായില്ല?! സംഗങ്ങള്‍ ഉണ്ടായിരിക്കുകയും ബന്ധങ്ങള്‍ ഉണ്ടായിരിക്കുകയും അതിനനുസരിച്ച് ജീവിതം കൊണ്ടുപോകുകയും ചെയ്യുമ്പോള്‍ ആ നില്പ് നിങ്ങളുടെ ഭാവതലങ്ങളില്‍ ഒരു രണ്ടാം ലോകം ഉണര്‍ത്തുമോ എന്നാ ചോദിച്ചത്. ഉണര്‍ത്തുമെങ്കില്‍ അത് ഈ കുടുംബബന്ധങ്ങളുടെ തകര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് ആവും.

ചികിത്സ മാത്രമല്ല … സിനിമ, സാഹിത്യം, കല ഇവയെല്ലാം ഈ ചേര്‍ച്ചയ്ക്ക് കാരണമാകും – SECOND WORLD ഉണരാന്‍. ഇവയേക്കാള്‍ എല്ലാം കൂടുതലായി NET, SMS ഇതൊക്കെ കാരണമാണ്. ഫോണ്‍ നിങ്ങളുടെ കുടുംബ ബന്ധത്തെ ചില്ലറയൊന്നുമല്ല തകര്‍ത്തുകൊണ്ടിരിക്കുന്നത്. BSNL വരെ ആളെ APPOINT ചെയ്തു നല്ല ലക്ഷങ്ങള്‍ ശമ്പളം കൊടുത്തു… അവിടെ കിടന്നു രാപകല്‍ പണിയുന്നവന് അത്രയും ശമ്പളം ഇല്ല. SMS ഉണ്ടാക്കുന്നവന് വലിയ കൂടിയ ശമ്പളമാണ്. അത് നിങ്ങളിലേക്ക് തന്നു കഴിഞ്ഞാല്‍ നിങ്ങള്‍ ഒരു സുഹൃത്തിനത് FORWARD ചെയ്യുമ്പോള്‍ അതുവഴി ഇറങ്ങി പോകുന്ന നിങ്ങളുടെ ഒരു മനസ്സുണ്ട്. അയാളേയും കൂട്ടി രമിക്കുന്ന ഒരു സ്വപ്നമനസ്സുണ്ട്. ഈ സ്വപ്നമനസ്സ് നിങ്ങളുടെ ഭാര്യയുടെ അടുക്കലേക്കു നിങ്ങളുടെ ഭര്‍ത്താവിന്‍റെ അടുക്കലേക്കു പിന്നെ എളുപ്പത്തില്‍ എത്തുന്നില്ല.

നിങ്ങള്‍ പുറത്തിറങ്ങേണ്ട എന്ന് ഞാന്‍ പറഞ്ഞില്ല. ആ SMS-കള്‍ നിങ്ങളെ കൊണ്ടുപോകുന്നുണ്ടോ എന്ന് നോക്കിയിട്ടു ഉത്തരം പറഞ്ഞാല്‍ മതി. ഒരു പരിധി വരെയല്ല…
പരിധികളെല്ലാം വിട്ടു കൊണ്ടുപോകുന്നുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. പരിധി വരെയേ ഉള്ളെങ്കില്‍ സമാധാനമാണ്. എല്ലാ പരിധികളും വിട്ടു പോകുമ്പോളും പരസ്പരം പരിധി വിട്ടു പോകുന്നതിനെ അംഗീകരിച്ചു ജീവിക്കേണ്ടി വരികയാണ്. മാന്യതയുടെ മുഖം അതായത് കൊണ്ട് നാം അംഗീകരിച്ചു ജീവിക്കുകയാണ്. പരിധികള്‍ എല്ലായ്പോഴും വിടുന്നുണ്ടെന്നാണ്. നിങ്ങളുടെ തൊഴില്‍ ആവശ്യപ്പെട്ടിട്ടോ നിങ്ങളുടെ ജീവിതം ആവശ്യപ്പെട്ടിട്ടോ അല്ലാതെ നിങ്ങളില്‍ ഓരോരുത്തരേം എടുത്താല്‍ രണ്ടും മൂന്നും മൊബൈല്‍ ആണ്. ഇതൊന്നും ആവശ്യം സംസാരിക്കാനല്ല. ഇതൊന്നും ആവശ്യം പറഞ്ഞു നിങ്ങള്‍ OFF ആക്കുന്നുമില്ല എന്നൊക്കെയാണ് ഞാന്‍ പറഞ്ഞത്.

ഇത് ടെലിഫോണ്‍ ആണ്, ഇത് മുകളിലൂടെ വരുന്നതാണ്, BSNLനും അറിയാം, ഇതിന്‍റെ PROVIDER-മാര്‍ക്ക് എല്ലാം അറിയാം, ആ നിലയ്ക്ക് ഇത് വളരെ ആവശ്യത്തിനു ഉപയോഗിക്കുകയാണെങ്കില്‍ ഉപഗ്രഹം മതിയാകും, ആ ഉപഗ്രഹങ്ങളുടെ എണ്ണം കൂടുമ്പോഴും അതിനേ പിടിക്കുവാനുള്ള ടവറുകളുടെ എണ്ണം കൂടുമ്പോഴും ജീവിതാരോഗ്യം വളരെ മാറുന്നുണ്ട്. അത് വഴി ആരോഗ്യവും അതുപോലെ ജീവജാലങ്ങളും പഴയ ജീവികളായ ഈച്ചയും മറ്റും ഇപ്പോള്‍ കാണാന്‍ പോലും ഇല്ല. ശരിയല്ല?! ഇത്തരം ഒരു തരത്തില്‍ ജൈവമേഘലയെ ഇത് ബാധിക്കുന്നുണ്ട്. ആ നിലയ്ക്ക് വളരെ കുറച്ചു ഉപയോഗിച്ചാല്‍ മതി എന്ന മര്യാദയുള്ള ഒരു ഉപഭോഗം വിട്ട് പ്രസവിച്ചുടനെയുള്ള കുഞ്ഞിന്‍റെ ചെവിയിലേക്ക് ജനിച്ച കുഞ്ഞിന്‍റെ തന്തയുടെ തന്ത ഏറ്റവും കൂടുതല്‍ RADIATION ഉള്ള ചിലതരം മൊബൈലുകള്‍ പിടിപ്പിച്ചു കൊടുത്ത് കുഞ്ഞിന്‍റെ കരച്ചില്‍ അവിടെയിരിക്കുന്ന തന്തയെ കേള്‍പ്പിച്ചുകൊടുക്കാന്‍ തുടങ്ങുന്ന ഒരു കാലഘട്ടത്തില് ഇതെല്ലാം HANG ആയി നാല് മണിയായാല്‍ ഒരു മൊബൈലും ചലിക്കാതെ ആകുമ്പോഴും അതില്‍ കുത്തികൊണ്ടിരിക്കുന്ന, അതും ഈ ആവശ്യങ്ങള്‍ക്ക് കുത്തികൊണ്ടിരിക്കുന്ന ഒരു വിനോദത്തിലാണ് ആധുനിക മനുഷ്യര്‍. കടുംകൈയ്യാണ് ഞാന്‍ പറഞ്ഞതെന്നു എനിക്ക് സമ്മതമാണ്. ശരിയല്ലെന്ന് പറയരുത്. വിനയപൂര്‍വ്വം പറയട്ടേ… ഞാന്‍ പറഞ്ഞത് ശരിയല്ല എന്ന് പറയരുത്. ശരിയല്ലേ?

ഈ മൊബൈല്‍ കൂടപ്പിറപ്പാകുമ്പോള്‍ എങ്ങനെ നിങ്ങള്‍ ഭാര്യയും ഭര്‍ത്താവും രസിക്കും. സ്വപ്നം തരുന്ന ഒരു സുഖം ഇവനും ഇവളും ഒക്കെ തരുമെന്ന് വിശ്വസിക്കാന്‍ പറ്റുമോ? ഞാന്‍ നേരത്തേ ഒരു പൂച്ചയെ പറഞ്ഞത് പോലെയാണ്. പൂച്ച മടിയിലിരുന്നു ശീലിച്ചിട്ടു ഈ പെണ്‍കുട്ടിയുടെ ഉള്ളിലേക്ക് ഒരു വൈറസിനെ കടത്തിവിടുന്നത് എന്തിനാണെന്ന് വച്ചാല്‍ ഇവള്‍ക്ക് എപ്പോഴെങ്കിലും ഒരു കുഞ്ഞുണ്ടായാല്‍ തന്നെ താലോലിക്കുന്നത് കുറയും. അതിനാണെന്നാണ്. ഞാന്‍ രാവിലെ പറഞ്ഞതാണിത്. അതാ TOXOPLASMOSIS മാത്രമേ പറഞ്ഞുള്ളൂ… ഇത് പറഞ്ഞില്ല. ആ പൂച്ചയ്ക്ക് പോലും ഒരു ബോധം ഉണ്ട്. ഇവള്‍ തന്നെ മടിയിലിരുത്തി തലോലിക്കണമെങ്കില്‍, ഇവളുടെ അംഗപ്രത്യംഗങ്ങളില്‍ തനിക്കൊരു സാന്നിധ്യം വേണമെങ്കില്‍,തന്നെ എല്ലാമായി ഇവള്‍ അംഗീകരിക്കണമെങ്കില്‍ ഇവള്‍ക്ക് ഒരിക്കലും കുട്ടിയുണ്ടാവരുത്. പലപ്പോഴും വന്ധ്യതയുമായി ചെല്ലുമ്പോള്‍ ആദ്യം ഈ ടെസ്റ്റ്‌ ചെയ്യാനാ പറയുക ഇപ്പോള്‍. കേരളത്തില്‍ പരക്കെ കാണുന്ന രോഗമാണ്. ഒന്നും രണ്ടും ഒന്നുമല്ല. മരുന്നും MODERN-ല്‍ ഇല്ല, കാരണം ഇത് വൈറസ്‌ ആണ്. മിക്കവാറും ജീവികള്‍ക്കുണ്ട്‌, ഇതിനെ രണ്ടിനേം ആണ് നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും കൈകാര്യം ചെയ്യുന്നത്. കാരണം ഇതിനെ തഴുകുന്നതും തലോടുന്നതും ആണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായി കാണുന്നത്.

വളരെ കൂടുതല്‍ ആയിട്ടുണ്ട്‌ ഈ സാധനം. ഞാന്‍ ഈ പഴയത് മാത്രമല്ല പറയുന്നത്. ഞാന്‍ ഓരോന്നിന്റെയും പുതിയ നിര്‍വചനത്തോടെയാണ് നിങ്ങളോട് പറഞ്ഞത്. അത്കൊണ്ട് നിങ്ങള്‍ ആലോചിച്ചു കൊള്ളുക. അത്കൊണ്ടാണ് അവര്‍ പറഞ്ഞത് എല്ലാ പൂര്‍വരൂപങ്ങളും ശമിക്കണം. കൌതുകബന്ധനം ഉണ്ടാകണം. രക്ഷാബന്ധനം എന്നൊരു പരിപാടിയൊക്കെ നിങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നുണ്ടാവും. നിങ്ങള്‍ അത് സഹോദരിസഹോദരന്‍മാരൊക്കെയുള്ള നിലയില്‍ സങ്കല്പിച്ചാണ്. ഇത് വൈദികമായി ഉണ്ടായിരുന്ന രീതി, വിവാഹത്തിന് മുന്‍പുള്ള കൌതുകബന്ധനമാണ്. കൌതുകബന്ധനം എന്നൊരു എര്‍പാടുണ്ട്. ശൌനകകാരികയും മറ്റും ഇതിനെ കുറിച്ച് വളരെ വിശദമായിട്ട് പറയുന്നുണ്ട്. അത് ശരിക്കും…

തന്തുത്രയം തഥാപുംസാം ശ്രേണാമ്തു ദ്വിഗുണീകൃതം

മൂന്ന് ചരട് പുരുഷന്, ആറു ചരട് സ്ത്രീക്ക്.

“വിനായകം നമസ്കൃത്യ ഗൌരീപുത്രിമ്ച്ച മൂര്ധനി
കാര്‍ത്യായനമനുപ്രോക്തോ രക്ഷാബന്ധോ വിധീയതെ”

എന്നാണു ഗ്രന്ഥം തന്നെ തുടങ്ങുന്നത്. വളരെ വിഷടമായിട്ടാണ്. ഞാന്‍ അതെല്ലാംവായിച്ചു, അര്‍ത്ഥമൊക്കെ പറഞ്ഞു പോയാല് നിങ്ങള്‍ക്ക് ബോറടിക്കും. അത്കൊണ്ട് ആ ഭാഗം ഒക്കെ നമുക്ക് കുറേ കേട്ട് ഒരു താല്‍പ്പര്യം വന്നിട്ടാകാം. ചെറുപ്പക്കാര് വന്നിരുന്നു കഴിയുമ്പോള്‍ വീണ്ടും രാവിലത്തെ പോലെയായോ എന്ന് തോന്നും നിങ്ങള്‍ക്ക്. മറിച്ചു അതിന്‍റെ ആധുനിക തലങ്ങളാണ് പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പമാകും

യഥാ ബധ്നേതി മന്ത്രേണ പുംസം…
(തുടരും)

Leave a Reply