കലാഭവന്‍ മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേഷ്

0

അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേഷ്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്‌തെന്നും ദിനേഷ് ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലാണ് വിവാദ പരാമര്‍ശം നടത്തിയത്.

മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് മണി തനിക്കെതിരെയായതെന്ന് ദിനേശ് പറഞ്ഞു. മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകന്‍ ഷാജി കൈലാസാണ് ഹൈദരാബാദിലായിരുന്ന മണിയ്ക്ക് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തത്. തുടര്‍ന്ന് എന്നോട് വളരെ മോശമായാണ് മണി സംസാരിച്ചത്. ഊഴം എന്ന ചിത്രത്തില്‍ താന്‍ സഹസംവിധായകനായി എത്തിയത് ചാലക്കുടിയില്‍ നിന്ന് ഓട്ടോ ഓടിച്ച് ഒരാള്‍ വരുമെന്ന് വിചാരിച്ചില്ലെന്ന മറുപടിയാണ് അതിന് നല്‍കിയതെന്നും ദിനേശ് പറഞ്ഞു.

സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്രത്തെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. ്ന്ന് ജാതിയുടെ പേര് പറഞ്ഞ് ഡിജിപി സെന്‍കുമാര്‍ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തില്‍ സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയതെന്നും ദിനേശ് പറഞ്ഞു.

Leave a Reply