മഞ്ജു വാര്യരുടെ മോഹൻലാൽ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് സ്റ്റേ

0

മഞ്ജു വാര്യരെ നായികയാക്കി സാജിത് യഹിയസംവിധാനം ചെയ്യുന്ന മോഹൻലാൽ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് സ്റ്റേ. തിരക്കഥാകൃത്ത് കലവൂർ രവികുമാർ നൽകിയ ഹർജി പരിഗണിച്ചാണ് തൃശൂർ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്തത്. മഞ്ജു വാര്യർമീനുക്കുട്ടി എന്ന മോഹൻലാൽ ഫാനിനെ അവതരിപ്പിക്കുന്ന ചിത്രം വിഷുവിന്റെ തലേദിവസമാണ്റിലീസ് ചെയ്യാനിരുന്നത്. താൻ രചിച്ച മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ് എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് സുനീഷ് വാരനാട് തിരക്കഥാരചന നിർവഹിച്ച മോഹൻലാൽ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നു കാണിച്ചാണ് രവികുമാർ പരാതി നൽകിയത്. ഇതേ കാരണം ഉന്നയിച്ച് രവികുമാർ നേരത്തെ ഫെഫകയ്ക്കും പരാതി നൽകിയിരുന്നു.

Leave a Reply