ഇടിക്കൂട്ടിൽ ഇടിമുഴക്കമായി മേരി കോം; ഇന്ത്യയ്ക്ക് 18-ാം സ്വർണം

0

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് ‘ഇ​​ടി​​വെ​​ട്ട്’ സ്വർണം. വ​​നി​​താ 45-48 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ൽ മേരികോമാണ് രാജ്യത്തിന് സ്വർണം സമ്മാനിച്ചത്. അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവർണ നേട്ടം സ്വന്തമാക്കിയത്.

മേരികോമിനു പുറമേ അഞ്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ കൂടി ബോക്സിംഗിൽ ഇ​​ന്ന് ഫൈ​​ന​​ലി​​ന് ഇ​​റ​​ങ്ങുന്നുണ്ട്. പു​​രു​​ഷ വി​​ഭാ​​ഗം 46-49 വി​​ഭാ​​ഗ​​ത്തി​​ൽ അ​​മി​​ത്, 52 ​​കി​​ലോ​​ഗ്രാ​​മി​​ൽ ഗൗ​​ര​​വ് സോ​​ള​​ങ്കി, 60 ​​കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​നീ​​ഷ് കൗ​​ശി​​ക്, 75 ​​കി​​ലോ​​ഗ്രാ​​മി​​ൽ വി​​കാ​​സ് കൃ​​ഷാ​​ൻ, 91+ ​​വി​​ഭാ​​ഗ​​ത്തി​​ൽ സ​​തീ​​ഷ് കു​​മാ​​ർ ​​എ​​ന്നി​​വരാണ് ഇടിക്കൂട്ടിലെ ഇന്ത്യൻ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.

Leave a Reply