കത്‌വ ബലാത്സംഗക്കൊല: നടുക്കം പ്രകടിപ്പിച്ച് യു.എന്‍

0

യുനൈറ്റഡ് നാഷന്‍സ്: എട്ടുവയസ്സുകാരി ആസിഫയുടെ ബലാത്സംഗക്കൊലപാതകത്തില്‍ നടുക്കം പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര. എട്ടുവയസ്സുള്ള ഒരു കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. അധികാരപ്പെട്ടവര്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസിഫയുടെ കൊലപാതകം രാജ്യത്തെയാകെ പ്രതിഷേധത്തിലാഴ്ത്തിയിരിക്കുകയാണ്. ജനുവരി പതിനേഴിനാണ് ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട നിലയില്‍ ഈ എട്ടു വയസ്സുകാരിയുടെ മൃതദേഹം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഈ കുരുന്നിനോട് ചെയ്ത ക്രൂരതകള്‍ പുറം ലോകമറിഞ്ഞത്.

Leave a Reply